നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഒരാഴ്ച്ച നീണ്ടുനില്ക്കുന്ന ലോകസാക്ഷരത ദിനചാരണം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിപി ദാമോദരൻ മാസ്റ്റർ വിതരണം ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ :നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ലോകസാക്ഷരത ദിനചാരണം ഒരാഴ്ച്ച കാലത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പും കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയും ചേർന്ന് നടത്തിയ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി പരീക്ഷ എഴുതിയ പഠിതാക്കൾക്കും ക്ലാസ്സ് നൽകിയ ഇൻസ്‌ട്രെക്ടർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിപി ദാമോദരൻ മാസ്റ്റർ വിതരണം ഉദ്ഘാടനം ചെയ്തു.
വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് അധ്യക്ഷം വഹിച്ചു. പ്രേരക് രാമചന്ദ്രൻ. പി സ്വാഗതവും ബീന പി നന്ദിയും പറഞ്ഞു. റീഷ്‌മജ കെ ടി കെ,നാരായണൻ കെ.എം, ബീന ശൈലൻ, രമ്യ എം കെ,റംസീന എം,എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി 47പഠിതാക്കളാണ് പരീക്ഷ എഴുതി ജയിച്ചത്.