പേരാമ്പ്ര ഉപജില്ല സ്കൂൾ കലോത്സവം നടുവണ്ണൂർ ഗവ. സ്കൂളിൽ
കലോത്സവം സ്വാഗത സംഘംയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു

നടുവണ്ണൂർ: പേരാമ്പ്ര ഉപജില്ല സ്കൂൾ കലോത്സവം ഇത്തവണ നടുവണ്ണൂർ ഗവ. സ്കൂളിൽ നടക്കും. നവംബർ4, 5, 6, 7 തിയ്യതികളിലാണ് കലോത്സവം നടക്കുക. ആദ്യദിവസം 21 സ്റ്റേജുകളിലായി ഓഫ് സ്റ്റേജ് മത്സരങ്ങൾ നടക്കും. സ്കൂൾ ഗ്രൗണ്ട് ബ്രൈൻ പ്ലസ് കോളേജ് ഓഡിറ്റോറിയം ഓപ്പൺ എയർ ഓഡിറ്റോറിയം വള്ളോട്ട് അങ്ങാടി എന്നിവിടങ്ങളിലായി 4 പ്രധാന സ്റ്റേജുകൾ ഒരുക്കും. സമീപത്തെ സമാന്തര വിദ്യാലയങ്ങളും മദ്രസ കെട്ടിടങ്ങളും മറ്റ് സ്റ്റേജുകൾ ആയി ഉപയോഗപ്പെടുത്തും. ഹയർ സെക്കൻഡറി വിഭാഗത്തിലാണ് ഭക്ഷണസൗകര്യം ഒരുക്കുക.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി ദാമോദരൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. എഇഒ കെ.വി പ്രമോദ് മേളയുടെ വിശദീകരണം നടത്തി. സജീവൻ മാസ്റ്റർ ബഡ്ജറ്റ് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ. നിഷിദ് വിവിധ കമ്മിറ്റികൾ അവതരിപ്പിച്ചു. ടി.എം.ശശി, ടി.നിഷ , ടി.സി സുരേന്ദ്രൻ, കെ.എം 'ജലീൽ സജീവൻ മക്കാട്ട്, ആബിദ പുതുശ്ശേരി ചന്ദ്രൻ കുളിയാപ്പൊയിൽ, സി.വിനോദ്, ടി.നിസാർ, ഒ. എം കൃഷ്ണകുമാർ, പി.ശങ്കരൻ, എം.കെ.പരീദ്. എന്നിവർ സംസാരിച്ചു പ്രിൻസിപ്പാൾ ഇ കെ ശ്യാമിനെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സന്ധ്യ നന്ദിയും പറഞ്ഞു.