വെങ്ങപ്പറ്റ ഗവ:ഹൈസ്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്തു
നാടൻപാട്ട് കലാകാരൻ സുരേഷ് ചെന്താര മുഖ്യാതിഥിയായി
പേരാമ്പ്ര: വെങ്ങപ്പറ്റ ഗവ: ഹൈസ്കൂൾ കലോത്സവം "മഴവില്ല് - 2k25" - രണ്ടു ദിവസങ്ങളിലായി നടന്ന കൗമാര കലയുടെ മാമാങ്കം നാടിൻ്റെ ഉത്സവമായി. കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി. രാജശ്രീ അധ്യക്ഷത വഹിച്ചു. അധ്യാപകനും, നാടൻപാട്ട് കലാകാരനുമായ സുരേഷ് ചെന്താര മുഖ്യാതിഥിയായി.
പ്രധാനധ്യാപിക ഷീജ ടീച്ചർ സ്വാഗതം പറഞ്ഞു. എസ്എംസി ചെയർമാൻ പി.സന്തോഷ്, എംപി.ടി.എ പ്രസിഡണ്ട് ലതിക രാജീവൻ, കലോത്സവ കൺവീനർ ബി ജില ടീച്ചർ എന്നിവർ സംസാരിച്ചു. ലിഷ ഐ.പി. നന്ദി പറഞ്ഞു.

