നടുവണ്ണൂരിൽ മീലാദ് റാലി സംഘടിപ്പിച്ചു
അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ :നടുവണ്ണൂർ റേഞ്ച് മദ്രസ മാനേജ്മെൻറ് കമ്മിറ്റിയും, റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റിയും സംയുക്തമായിഗ്രാൻഡ് മീലാദ് റാലി സംഘടിപ്പിച്ചു. അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ ഉദ്ഘാടനം ചെയ്തു.എം കെ പരീത് മാസ്റ്റർ എം കെ പരീത് മാസ്റ്റർ അധ്യക്ഷo വഹിച്ചു.പി കെ മുഹമ്മദ് ദാരിമി പ്രാർത്ഥന നടത്തി, തൻസീർ ദാരിമി കാവുന്തറ സമാപന പ്രസംഗം നടത്തി.വി.കെ ഇസ്മായിൽ, അബ്ദുസ്സലാം ബാഖവി, ടി കെ തറുവൈക്കുട്ടി ഹാജി, അൻസൽ മാസ്റ്റർ, ഹസ്സൻ കോയ പുനത്ത്,കെ.ടി. കെ.റഷീദ്, പി.ലത്തീഫ് മാസ്റ്റർ, ഇ.കെ. സഹീർ , ടി.വി. സുഹാജ് , അലി റഫീഖ് ദാരിമി, ജലീൽ ദാരിമി, കോയ ദാരിമി, ഇബ്രാഹിംമണോളി എന്നിവർ സംസാരിച്ചു.
ബഷീർ കൊച്ചു മാരി, മുസ്ഥഫ പാലോളി , കാദർപറമ്പത്ത്, കെ.കെ. ഷരീഫ്, മുഹമ്മദലി ചാത്തോത്ത്, കാദർ മേക്കോത്ത്, എൻ.കെ. ബഷീർ, സലാം കൊയമ്പ്രത്ത് സന ഹസ്സൻ ഹാജി, ഇബ്രാഹിം വാകയാട് എന്നിവർ റാലിക്ക് നേതൃത്വം നൽകി. 17 മദ്രസകളിൽ നിന്നുള്ള ദഫ് സംഘവും, ഫ്ലവർ ഷോയും, സ്കൗട്ടും റാലിക്ക് മാറ്റ് കൂട്ടി.

