ഉള്ളിയേരി ഏരിയ ജമാഅത്തെ ഇസ്ലാമിപുസ്തക ചർച്ച നടത്തി
ഒ.എം കൃഷ്ണകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ അധികരിച്ച് ഉള്ളിയേരി ഏരിയ ജമാ അത്തെ ഇസ്ലാമി ചർച്ച സംഘടിപ്പിച്ചു. കോൺഗ്രസ് നേതാവും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഒ.എം കൃഷ്ണകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡൻ്റ് സഈദ് എലങ്കമൽ ചർച്ചാ ക്ലാസിന് തുടക്കം കുറിച്ചു.
മലോൽ നാരായണൻ മാസ്റ്റർ,ഒ.എം ബാലൻ തിരുവോട്, തോട്ടപ്പുറത്ത് നാരായണൻ മാസ്റ്റർ, ദീപ ടീച്ചർ, മഠത്തിൽ രാജൻ, അമ്പിളി ചീക്കിലോട്, രഞ്ജിത് നടവയൽ, രാഘവൻ കൊങ്ങന്നൂർ, തിരുമംഗലത്ത് അബ്ദുറഹ്മാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അഡ്വക്കറ്റ് ടി. അബ്ദുള്ള മാസ്റ്റർ ചർച്ചയ്ക്ക് സമാപനം കുറിച്ചു കൊണ്ട് സംസാരിച്ചു.