കാവുന്തറ സൗഹൃദം സ്വയംസഹായസംഘം ഒന്നാം വാർഷികം ആഘോഷിച്ചു
ഉദ്ഘാടനം ഡോ. ആർ.കെ. മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു
കാവുന്തറ: നാട്ടുകൂട്ടം ഗാർഹിക കൂട്ടായ്മയുടെ കീഴിൽ രൂപികരിച്ച സൗഹൃദം സ്വയം 'സഹായസംഘം ഒന്നാം വാർഷികം ഉദ്ഘാടനം ഡോ. ആർ.കെ. മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സാമൂഹിക സംസ്കാരിക പാരിസ്ഥിതി, വിദ്യാഭ്യാസ രംഗങ്ങളിൽ ജനോപകാരപ്രദമായ ഒട്ടേറെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കൂട്ടായ്മക്ക് സാധിച്ചതായി സംഘാംഗമായ സി.കെ. ബാലകൃഷ്ണൻമാസ്റ്റർ പറഞ്ഞു.
തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. കെ. കെ. അബ്ദുള്ള മാസ്റ്റർ, ശശി മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വിഭവ സമൃദ്ധമായ സദ്യയ്ക്കു ശേഷം അംഗങ്ങൾ കലാപരിപടികൾ അവതരിപ്പിച്ചു. കെ.പി. ബാലൻ അധ്യക്ഷം വഹിച്ച യോഗത്തിൽ എം.സി. കുമാരൻ മാസ്റ്റർ സ്വാഗതവും പി ചന്ദ്രൻ നന്ദിയും പറഞ്ഞു.

