വാല്യക്കോട് കേന്ദ്രീകരിച്ച് പുതിയ സാംസ്കാരിക കൂട്ടായ്മ വരുന്നു
കൂട്ടായ്‌മയുടെ ഉദ്ഘാടനത്തിൻ്റെ സ്വാഗതസംഘം ഓഫീസ് തുറന്നു

പേരാമ്പ്ര: വാല്യക്കോട് പുതിയൊരു സാംസ്കാരിക കൂട്ടായ്മ നിലവിൽ വരുന്നു. ദിശ ദിശ എന്ന പേരിട്ടിരിക്കുന്ന സാംസ്ക്കാരിക കൂട്ടായ്‌മയുടെ ഉദ്ഘാടനത്തിൻ്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.പാത്തുമ്മ ടീച്ചർ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സ്വാഗത സംഘം ചെയർപേഴ്‌സനുമായ പി.എൻ.ശാരദ അധ്യക്ഷയായി. ബിന്ദു അമ്പാളി, കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ സി.കെ. സുജിത്ത് സ്വാഗതവും സെക്രട്ടറി പി.കെ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.