സബ്ജില്ലാ കബഡിയിൽ വീണ്ടും പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ
എല്ലാ വിഭാഗങ്ങളിലും ചാമ്പ്യന്മാരായി പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ
പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കൻഡറി ഇൻഡോർ സ്റ്റേഡിയത്തിൽ സിന്തറ്റിക് മാറ്റിൽ വെച്ച് നടന്ന പേരാമ്പ്ര സബ്ജില്ല കബഡി മത്സരത്തിൽ ആറ് വിഭാഗങ്ങളിലും പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി സബ് ജൂനിയർ ബോയ്സ് സബ് ജൂനിയർ ഗേൾസ് ജൂനിയർ ബോയ്സ് ജൂനിയർ ഗേൾസ് സീനിയർ ബോയ്സ് സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ വിജയിച്ചു.
സീനിയർ ബോയ്സ് വിഭാഗത്തിൽ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും, ജൂനിയർ ബോയ്സ് വിഭാഗത്തിൽ നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ജൂനിയർ ഗേൾസ് വിഭാഗത്തിൽ നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

