ആദ്യാക്ഷര മധുരം നുണഞ്ഞ് കുരുന്നുകൾ; മാണിക്കോത്ത് തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം
പ്രശസ്ത ഗണിതാദ്ധ്യാപകൻ ടി.പി. പ്രകാശൻ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു

പേരാമ്പ്ര: മാണിക്കോത്ത് തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം വിളക്ക്, ഗ്രന്ഥപൂജ, ആയുധ പൂജ, എഴുത്തിനിരുത്ത്, വാഹനപൂജ തുടങ്ങി വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.
പ്രശസ്ത ഗണിതാദ്ധ്യാപകൻ ടി.പി. പ്രകാശൻ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. നിരവധി കുരുന്നുകൾ ആദ്യാക്ഷരം മധുരം നുണയാനെത്തി. വാഹനപൂജയ്ക്ക് ക്ഷേത്രം മേൽശാന്തി സദാശിവൻ നമ്പി നേതൃത്വം നൽകി.