ഫലസ്തീൻ ജനതക്ക് ഐക്യ ദാർഢ്യം: പുതിയോട്ടുമുക്ക് മഹല്ലിൽ പ്രതിജ്ഞയും പ്രാർത്ഥനയും നടത്തി
എംകെ.അബ്ദുസ്സമദ് ഫലസ്തീൻ സന്ദേശം നൽകി

പൂനത്ത്: ഫലസ്തീനിലെ കൂട്ട കുരുതിക്കും ,വംശഹത്യക്കുമെതിരെ സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്.) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ സുന്നി മസ്ജിദുകൾക്ക് മുമ്പിൽ ജുമുആ നിസ് കാര ശേഷം ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇസ്രയേലിനെതിരെയുള്ള രോഷ പ്രകടനം നടത്തി. പരിപാടിയോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനയും പ്രതിജ്ഞയും നടത്തി.
പൂനത്ത് പുതിയോട്ടുമുക്ക് മഹല്ലിൽ നടന്ന പരിപാടിയിൽ എംകെ. അബ്ദുസ്സമദ് ഫലസ്തീൻ സന്ദേശം നൽകി. മഹല്ല് പ്രസിഡന്റ് എ.ഇബ്രാഹിം മുസ്ലിയാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹല്ല് ഖത്തീബ് ഷാദുലി ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സെക്രട്ടറി സലാം പടിക്കൽ സ്വാഗതം പറഞ്ഞു. മഹല്ല് ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ മഹല്ല് നിവാസികൾ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.