പേരാമ്പ്രയിൽ എസ് വൈ എസ് ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തി
വിശന്ന് മരിക്കുന്നവരുടെ അന്നം നിഷേധിക്കുന്ന ക്രൂരതക്കെതിരെ ലോകമന:സാക്ഷി ഉണരണം

പേരാമ്പ്ര: ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ ഭക്ഷണകപ്പൽ തടയുന്നതിലൂടെ ഇസ്റാഈലിൻ്റെ അതി ഭീകരതയിൽ പ്രതിഷേധിച്ച് എസ് വൈ എസ് പേരാമ്പ്ര സോൺ കമ്മിറ്റി പേരാമ്പ്ര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പേരാമ്പ്ര നടുക്കണ്ടി ജുമാ മസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച് ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. വിശന്ന് മരിക്കുന്നവരുടെ അന്നം നിഷേധിക്കുന്ന ഈ ക്രൂരതക്കെതിരെ ലോകമന:സാക്ഷി ഉണരണമെന്ന് എസ് വൈ എസ് ആവശ്യപ്പെട്ടു.
പ്രകടനത്തിന് എസ് വൈ എസ് സോൺ നേതാക്കളായ റസാഖ് ബദവികുട്ടോത്ത്, സിദ്ധീഖ് സഖാഫി കൈപ്രം, സുബൈർ സഖാഫി എടവരാട്, സിദ്ദീഖ് സഖാഫി ചങ്ങരോത്ത്, റഹീം കീഴ്പയ്യൂർ, സ്വാലിഹ് ഫൈസാനി, മുഹമ്മദ് സഖാഫി കണ്ടീത്താഴ, അസീസ് മുയിപ്പോത്ത്, നജീബ് സഖാഫി പേരാമ്പ്ര, മുസ്ലിം ജമാഅത്ത് നേതാക്കളായ കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫി, ഇബ്രാഹിം നദ് വി കൂത്താളി, ബശീർ കുട്ടമ്പത്ത് എന്നിവർ നേതൃത്വം നൽകി.