headerlogo
cultural

ഇന്ത്യയിലെ ജനാധിപത്യവും, മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കണം; മുജാഹിദ് പ്രതിനിധി സമ്മേളനം

വിസ്ഡം സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു

 ഇന്ത്യയിലെ ജനാധിപത്യവും, മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കണം; മുജാഹിദ് പ്രതിനിധി സമ്മേളനം
avatar image

NDR News

06 Oct 2025 06:23 PM

പയ്യോളി: ഇന്ത്യയിലെ ജനാധിപത്യവും, മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് പയ്യോളി മണ്ഡലം മുജാഹിദ് പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. കുടുംബം, സമൂഹം, ധാർമ്മികത എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം കമ്മിറ്റിയാണ് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്. 

      വംശീയതയും, വർഗീയ ചിന്തകളും പ്രചരിപ്പിക്കപ്പെടുന്നത് ആശങ്കാജനകമാണ്. ഇത് സമൂഹത്തിൻ്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നത് സമൂഹം തിരിച്ചറിയണം. വികസനവും, സമൂഹത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങളും രാഷ്ട്രീയ ചർച്ചയ്ക്ക് വിധേയമാകുന്നതിന് പകരം വിദ്വേഷ പ്രചാരണങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുന്നത് രാജ്യത്ത് വലിയ പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തുമെന്നും മുജാഹിദ് പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.

      പ്രതിനിധി സമ്മേളനം വിസ്ഡം സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. ഫായിസ് പേരാമ്പ്ര, നാജിൽ തിക്കോടി, മുഹമ്മദ് അലി നന്തി, ജസീൽ മദനി, സൈഫുല്ല എം.പി., സഫീർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഖലീൽ കൊയിലാണ്ടി അദ്ധ്യക്ഷത വഹിച്ചു. സി.എം.കെ. അഹമ്മദ് സ്വാഗതം പറഞ്ഞു. 

NDR News
06 Oct 2025 06:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents