അഹമ്മദ് ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു
മുള്ളമ്പത്ത് നൂറുൽ ഇസ്ലാം മഹല്ല് പ്രസിഡന്റ് എം.കെ. പരീദ് ഉദ്ഘാടനം ചെയ്തു

നൊച്ചാട്: ചാത്തോത്ത് മുക്ക് അൽ ഹുദാ മസ്ജിദ് കമ്മിറ്റി അംഗവും ദാറുൽഹുദാ മദ്രസ അദ്ധ്യാപകനുമായിരുന്ന അഹമ്മദ് ഉസ്താദ് അനുസ്മരണ യോഗവും പ്രാർത്ഥന സദസ്സും നടത്തി. ദാറുൽ ഹുദാ മദ്രസ ഹാളിൽ നടന്ന അനുസ്മരണ പരിപാടി മുള്ളമ്പത്ത് നൂറുൽ ഇസ്ലാം മഹല്ല് പ്രസിഡന്റ് എം.കെ. പരീദ് ഉദ്ഘാടനം ചെയ്തു.
സദർ ഉസ്താദ് മുഹമ്മദ് മുഅ്സിൻ ദാരിമി, നാസർ ഉസ്താദ്, എ.കെ. മായൻ ഹാജി, കാദർ കുട്ടി ടി.വി., അഫസൽ കെ.കെ., നിയാസ് കല്ലറ എന്നിവർ സംസാരിച്ചു. അൽഹുദാ മസ്ജിദ് കമ്മറ്റി സെക്രട്ടറി ടി.വി. മുനീബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻ്റ് മുഹമ്മദലി ചാത്തോത്ത് അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി ഭാരവാഹികളായ അമ്മത് കുട്ടി, അസീസ്, മൊയ്തി, ഷാനിദ് എന്നിവർ നേതൃത്വം നൽകി.