ഉപജില്ലാ കലോത്സവം : നടുവണ്ണൂരിലിനി കലോത്സവ കലയുടെ രാപകലുകൾ
കലോത്സവം അടിമുടി കെങ്കേമമാക്കാനൊരുങ്ങി സംഘാടകർ
നടുവണ്ണൂർ: പേരാമ്പ്ര ഉപജില്ല സ്കൂൾ കലോത്സവം നവംബർ നാല് മുതൽ 7 വരെ നടുവണ്ണൂർ ഗവൺമെൻറ് ഹൈസ്കൂളിൽ നടക്കാനിരിക്കേ അവസാന വട്ട ഒരുക്കങ്ങളും പൂർത്തിയായി. ഒരു വ്യാഴവട്ടത്തിനു ശേഷം വീണ്ടും നൂറ്റാണ്ടിന്റെ വിദ്യാലയത്തിലേക്ക് വിരുന്ന് വരുന്ന കലോത്സവം അടിമുടി കെങ്കേമമാക്കാൻ ഒരുങ്ങുകയാണ് സംഘാടകർ. സ്ഥലപരിമിതിയിൽ നിന്നുകൊണ്ട് പരമാവധി സൗകര്യപ്പെടുത്തി 5 പ്രധാന വേദികളാണ് സ്കൂളിലും പരിസരത്തുമായി ഒരുക്കിയത്. മുഖ്യ വേദിയായ സ്കൂളിന് തൊട്ടടുത്ത് സപ്ലൈകോ കെട്ടിടത്തിന് സമീപമാണ് രണ്ടാം സ്റ്റേജ്. ജനത റോഡിലെ പഴയ ജ്യോതി ടാക്കീസ് പ്രവർത്തിച്ച സ്ഥലത്ത് മൂന്നാം സ്റ്റേജും വള്ളോട്ട 'ങ്ങാടിക്ക് സമീപം ബാങ്ക് ഓഫ് ബറോഡയ്ക്ക് എതിർവശത്ത് നാലാം സ്റ്റേജും രജിസ്ട്രാഫീസ് കെട്ടിടത്തിന് അടുത്തായി അഞ്ചാം സ്റ്റേജുമാണ് ഒരുക്കിയത്. സ്കൂൾ ഗ്രൗണ്ടിലെ ഒന്നാം സ്റ്റേജിൽ വ്യക്തിഗത, സംഘ നൃത്തങ്ങൾ ഒപ്പന കോൽക്കളി തുടങ്ങിയ മാപ്പിള കലകൾ മിമിക്രി മോണോ ആക്ട് എന്നിവ അരങ്ങേറും.സപ്ലൈകോ സമീപത്തെ സബർമതി സ്റ്റേജിലാണ് ഭരതനാട്യം കുച്ചുപ്പുടി തുടങ്ങിയ ശാസ്ത്രീയ നൃത്ത മത്സരങ്ങളും തിരുവാതിരക്കളി ചാക്യാർകൂത്ത് കഥകളി തുടങ്ങിയവയും നടക്കുക.ജനത റോഡിലെ മൂന്നാം സ്റ്റേജിൽ കഥാപ്രസംഗം നാടൻപാട്ട് പദ്യം ചൊല്ലൽ സ്കിറ്റ് തുടങ്ങിയവ നടക്കും.മോണോ ആകട്നാടകം ഭരതനാട്യം മോഹിനിയാട്ടം കുച്ചുപ്പുടി ദേശഭക്തിഗാനം എന്നിവ വള്ളോട്ടെ നാലാം നമ്പർ വേദിയിൽ നടക്കും. രജിസ്ട്രാഫീസ് സമീപത്തെ അഞ്ചാം നമ്പർ സ്റ്റേജിൽ ലളിതഗാനം മാപ്പിളപ്പാട്ട് ഉപകരണ സംഗീതം എന്നിവയാണ് നടത്തുക. കലോത്സവത്തിന് എത്തുന്നവർക്ക് ഭക്ഷണം നൽകുന്നതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിഭവ സമാഹരണം നാളെ (തിങ്കൾ) നടത്തും. ഇതിനായി 4,5 വാർഡുകളിൽ നിന്ന് രാവിലെ 10 30 ന് കരുവണ്ണൂർ പുതുശ്ശേരി വിശ്വൻ വായനശാലയിൽ വിഭവസമാഹരണം നടത്തും. മൂന്ന് എട്ട് വാർഡുകൾ കാവിൽ പോസ്റ്റ് ഓഫീസിനടുത്തു വച്ച് 10 45 നും ഒന്ന് രണ്ട് വാർഡുകൾ പള്ളിയത്ത് കുനിയിൽ വച്ച് 11 മണിക്കും പതിനഞ്ചാം വാർഡ് കാവുന്തറ സ്കൂളിനടുത്ത് വച്ച് 11 15 നും പതിനാറാം വാർഡ് തലപ്പൊയിൽ താഴെ വച്ച് 11 30 നും പതിനാലാം വാർഡ് കേരഫെഡ് ജംഗ്ഷനിൽ വച്ച് 11 45 നും പതിമൂന്നാം വാർഡ് എസി മുക്കിൽ വച്ച് 12 മണിക്കും ഒമ്പതാം വാർഡ് മൈലാഞ്ചി മുക്കിൽ വച്ച് 12 15നും പന്ത്രണ്ടാം വാർഡ് കരിമ്പാപൊയിൽ വച്ച് 12 30 നും പതിനൊന്നാം വാർഡ് അങ്കക്കളരിയിൽ വച്ച് 12 45 നും പത്താം വാർഡ് ജവാൻ ഷൈജു സ്റ്റോപ്പിൽ വച്ച് ഒരു മണിക്കും ആറാം വാർഡ് പരപ്പും കാട്ടിൽ പുറയിൽ വച്ച് 1 30 നും ഏഴാം വാർഡ് രണ്ടുമണിക്ക് പൊന്നിയത്ത് വെച്ചും വിഭവങ്ങൾ ശേഖരിക്കും. കലോത്സവ ത്തോടനുബന്ധിച്ച് പ്രധാന വേദികളും പരിസരങ്ങളും ശുചിയാക്കുന്ന പ്രവർത്തനം ഇന്ന് നടന്നു. ജനപ്രതിനിധികളും വിവിധ യുവജന സംഘടന പ്രതിനിധികളും പങ്കാളികളായി.
92 സ്കൂളുകളിൽ നിന്നായി 3500 ഓളം കുട്ടികൾ പങ്കെടുക്കും. നടുവണ്ണൂർ ടൗൺ കേന്ദ്രമാക്കി 11 വേദികളാണ് മത്സരത്തിനായി സജീകരിച്ചത്. ഗാന്ധിയുമായി ബന്ധപ്പെട്ട പേരുകളാണ് ഇവ ഓരോന്നിനും നൽകിയത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ട്രാൻസ്പോർട്ട് കമ്മറ്റി രൂപീകരിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.കലോത്സവ വിളംബര ജാഥ തിങ്കളാഴ്ച മൂന്നുമണിക്ക് നടക്കും. 4 ദിവസങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ പ്രതിഭകൾക്ക് ഭക്ഷണം ഒരുക്കും. ഇതിനായി സമൃദ്ധി എന്ന പേരിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്നും വിഭവ സമാഹരണം നടന്നു വരുന്നു.എല്ലാ വിഭാഗങ്ങളിലെയും രചന മത്സരങ്ങൾ ചൊവ്വാഴ്ച സ്കൂളിൽ നടക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് 4.30 ന്ബാലുശ്ശേരി എംഎൽഎ, കെ എം സച്ചിൻ ദേവ് നിർവഹിക്കും.നവംബർ 7ന് 5 മണിക്ക് സമാപന സമ്മേളനം കോഴിക്കോട് എം.പി,എം കെ രാഘവൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി മുഖ്യാതിഥിയാകും.
പത്ര സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ടി പി ദാമോദരൻ മാസ്റ്റർ, ജനറൽ കൺവീനർ പ്രിൻസിപ്പൾ ഇ.കെ. ഷാമിനി, ട്രഷറർ എ.ഇ.ഒ. കെ.വി പ്രമോദ് ജോ: കൺവീനർ എച്ച്.എം.നിശിത്ത് മെമ്പർ ടി.സി. സുരേന്ദ്രൻ, മീഡിയ ചെയർമാൻ മെമ്പർ സുജ , കൺവീനർ പി.കെ റഹ്മത്ത് ,വൈസ് ചെയർമാൻ ഡോ: നിസാർ ചേലേരി. പി.ടി.എ.പ്രസിഡണ്ട് സത്യൻ കുളിയാപ്പോയിൽ , ഇ .വിനോദ്, എം.പി.ടി.എ. ചെയർ പേഴ്സൺ ഫാത്തിമഷാനവാസ്, കെ.ടി.കെ. റഷീദ്, വി.സി സാജിദ്, എൻ.കെ. സാലിം, വി.കെ.നൗഷാദ് , മുസ്തഫ പാലോളി, അബിദ ടീച്ചർ എന്നിവർ പങ്കെടുത്തു.

