ഉള്ളിയേരിയിൽ ഗിരീഷ് പുത്തഞ്ചേരി അക്കാദമി ഫോർ മ്യൂസിക് & ആർട്ട്സ് രുപീകരിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത ഉദ്ഘാടനം ചെയ്തു
ഉള്ള്യേരി: ഉള്ളിയേരി ഗ്രാമ പഞ്ചായത്തിൽ ഗിരീഷ് പുത്തഞ്ചേരി അക്കാദമി രൂപീകരിച്ചു. പഞ്ചായത്ത് വികസന പദ്ധതികളുടെ ഭാഗമായാണ് ഈ മ്യൂസിക് & ആർട്ട് അക്കാദമി റജിസ്റ്റർ ചെയ്യപ്പെടുന്നത്. ഫോക് ലോർ സ്കൂളും പെർഫോമൻസ് തിയറ്ററും അക്കാദമിയുടെ ഭാഗമായിരിക്കും. അക്കാദമി ബൈലോ പ്രകാരം 21 അംഗ സമിതി പ്രവർത്തിക്കും. വിവിധ കലാ-സംഗീത-സാഹിത്യ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന അക്കാദമി ബൈലോ യോഗം അംഗീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത ഉദ്ഘാടനം ചെയ്തു.
വൈസ്പ്രസിഡണ്ട് എൻ എം .ബാലരാമൻ ചടങ്ങിൽ ആധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സുനിൽ ഡേവിഡ് സ്വാഗതവും കെടി സുകുമാരൻ നന്ദിയും പറഞ്ഞു. പൃഥ്വിരാജ് മൊടക്കല്ലൂർ, ബിജു ശങ്കർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.ചന്ദ്രിക പൂമഠം, ഭാസ്ക്കരൻ കിടാവ്, ആലങ്കോട് സുരേഷ് ബാബു (ബ്ലോക്ക് ചെയർമാൻ), അഷറഫ് നാറാത്ത്, ശശി ആന വാതിൽ, ഡോ. രാമകൃഷ്ണൻ, കെ പി . സുരേഷ് , സി പി സതീശൻ ( ആസൂത്രണ സമിതി ഉപാധ്യക്ഷൻ) എന്നിവർ സംസാരിച്ചു.

