പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയിൽ മലയാള ഭാഷാ ദിനമാചരിച്ചു
വേണുഗോപാൽ പേരാമ്പ്ര ഉദ്ഘാടനം നിർവ്വഹിച്ചു
പന്തിരിക്കര: നവീന ഗ്രന്ഥശാല & തീയേറ്റേഴ്സ് പട്ടാണിപ്പാറ മലയാള ഭാഷാ ദിനം സമുചിതമായി ആഘോഷിച്ചു. പ്രസിഡണ്ട് സി.എം.ദിനേശ് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . എഴുത്തുകാരൻ വേണുഗോപാൽ പേരാമ്പ്ര ഉദ്ഘാടനം നിർവ്വഹിച്ചു.
എ.കെ .മോഹനൻ മലയാള ഭാഷയുടെ ഇന്നലെകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.ജി.രാമനാരായണൻ ,ഇ വിജയരാഘവൻ, ശ്രീധരൻ പട്ടാണിപ്പാറ, മുരളീധരൻ പന്തിരിക്കര, വി.എൻ വിജയൻ,സുനിൽ കെകായണ്ണ ,സുഹൈൽ പട്ടാണിപ്പാറ ,ലീല കെ.കെ ,ലത കെ.പി. ഷാജൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.

