ഗ്ലോബൽ എക്സലൻസി അവാർഡ് നേടിയ സി.എച്ച്. ഇബ്രാഹിം കുട്ടിയെ പേരാമ്പ്ര പൗരാവലി ആദരിക്കും
വിദ്യാഭ്യാസ സാമൂഹിക- ജീവകാരുണ്യ പ്രവർത്തനത്തിലെ മികവ് പരിഗണിച്ചാണ് പുരസ്കാരം
പേരാമ്പ്ര: വേൾഡ് മലയാളി കൗൺസിലിൻ്റെ ഗ്ലോബൽ എക്സലൻസി അവാർഡ് നേടിയ അസറ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിം കുട്ടിയെ കടിയങ്ങാട് പൗരാവലി ആദരിക്കുന്നു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സാമൂഹിക- ജീവകാരുണ്യ പ്രവർത്തനത്തിലെ മികവ് പരിഗണിച്ചാണ് വേൾഡ് മലയാളി കൗൺസിൽ ഈ വർഷത്തെ പുരസ്കാരത്തിന് സി.എച്ച്. ഇബ്രാഹിം കുട്ടിയെ തെരഞ്ഞടുത്തത്.
ഇന്ന് (ഞായറാഴ്ച) വൈകുന്നേരം 4 മണിക്ക് കടിയങ്ങാട് അസറ്റ് വായനാ മുറ്റത്തു നിന്നും താളമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ പുരസ്കാര ജേതാവിനെ കടിയങ്ങാട് ഡേ മാർട്ട് ഹൈപ്പർ മാർക്കറ്റ് പരിസരത്തേക്ക് ആനയിക്കും. തുടർന്ന് നടക്കുന്ന അനുമോദന അനുമോദ ചടങ്ങിൽ എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഷാഫി പറമ്പിൽ, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി ഉൾപ്പെടെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ കെ.വി. രാഘവൻ മാസ്റ്റർ, അസറ്റ് ഭാരവാഹികളായ നസീർ നൊച്ചാട്, പി. മുഹമ്മദ് മാസ്റ്റർ, എം.പി.കെ. അഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു.

