പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് ഉച്ചഭക്ഷണ ഫണ്ട് ഏൽപ്പിച്ചു
മേഖലാ പ്രസിഡണ്ട് സബീഷ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. ബാബുവിന് കൈമാറി
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും നൽകുന്ന സൗജന്യ ഉച്ചഭക്ഷണത്തിലേക്കുള്ള ഫണ്ട് കേരളാ പ്രിൻ്റേഴ്സ് അസോസിയേഷൻ പേരാമ്പ്ര മേഖലാ പ്രസിഡണ്ട് സബീഷ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. ബാബുവിന് കൈമാറി.
പ്രിന്‍റേഴ്സ് ഡേയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മേഖലാ സെക്രട്ടറി പ്രവീഷ് സി.വി, ജില്ലാ വൈസ് പ്രസിഡണ്ട് സത്യൻ പ്രയാഗ്, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സുനിൽ കുമാർ ഗ്ലോബൽ, ജില്ലാ എക്സി അംഗം സാലി പ്രിൻ്റോൺ എന്നിവർ സംബന്ധിച്ചു.

