വെളിയന്നൂർകാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തിക വിളക്ക് ഉത്സവം തുടങ്ങി
അവസാന ദിവസമായ ഡിസംബർ അഞ്ചിന് ആറാട്ടും നടക്കും
കൊയിലാണ്ടി: കാവുംവട്ടം വെളിയന്നൂർകാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തിക വിളക്ക് ഉത്സവം തുടങ്ങി. കലവറ നിറക്കൽ പേരൂരില്ലം ദാമോദരൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ നടന്ന കൊടിയേറ്റത്തോടെ ഇന്നലെയാണ് ഉത്സവം ആരംഭിച്ചത്. ശ്രീപാർവതി തിരുവാതിരക്കളി സംഘത്തിലെ കുട്ടികളുടെ തിരുവാതിരക്കളി, ബിജേഷ് ചേളാരിയുടെ നേതൃത്വത്തിൽ 'വൃശ്ചിക പൂനിലാവ്' എന്ന സംഗീത പരിപാടി എന്നിവയാണ് ഇന്നലെ നടന്നത്.

രണ്ടാം ദിവസമായ ഇന്ന് (ഡിസംബർ 1) വെളിയന്നൂരിൻ്റെ തിരുവാതിരക്കളി, പ്രാദേശിക കലാകാരന്മാരുടെ കൂട്ടായ്‌മയുടെ സർഗ്ഗസന്ധ്യ 'അരാളം' എന്നിവയും നടക്കും.
നാളെ (ഡിസംബർ 2) ഭദ്രകാളി പൂജ, പി.എം. വ്യാസിന്റെ പ്രഭാഷണം, രാമപ്പാടുകണ്ടി സംഘത്തിന്റെ തിരുവാതിരക്കളി എന്നിവ ഉണ്ടാകും.
ഡിസംബർ മൂന്നിന് മൃത്യുഞ്ജയ ഹോമം, മൂഴിക്കുമീത്തൽ ഇളനീർ കുലവരവ്, കാഴ്ചശീവേലി, താലപ്പൊലി എന്നിവയും ഡിസംബർ നാലിന് ശിവഗംഗ നാഗരാജിന്റെ സോപാനസംഗീതം, സന്ധ്യയ്ക്ക് കാർത്തിക ദീപം തെളിയിക്കൽ, സർപ്പബലി, മെഗാ തിരുവാതിരക്കളി, പഞ്ചാരിമേളം അരങ്ങേറ്റം, കോമരം കൂടിയ വിളക്ക്, പള്ളിവേട്ട എന്നിവയും നടക്കും.
അവസാന ദിവസമായ ഡിസംബർ അഞ്ചിന് ആറാട്ടും നടക്കും.രണ്ടാം ദിവസമായ ഇന്ന് (ഡിസംബർ 1) വെളിയന്നൂരിൻ്റെ തിരുവാതിരക്കളി, പ്രാദേശിക കലാകാരന്മാരുടെ കൂട്ടായ്‌മയുടെ സർഗ്ഗസന്ധ്യ 'അരാളം' എന്നിവയും നടക്കും.
നാളെ (ഡിസംബർ 2) ഭദ്രകാളി പൂജ, പി.എം. വ്യാസിന്റെ പ്രഭാഷണം, രാമപ്പാടുകണ്ടി സംഘത്തിന്റെ തിരുവാതിരക്കളി എന്നിവ ഉണ്ടാകും.ഡിസംബർ മൂന്നിന് മൃത്യുഞ്ജയ ഹോമം, മൂഴിക്കുമീത്തൽ ഇളനീർ കുലവരവ്, കാഴ്ചശീവേലി, താലപ്പൊലി എന്നിവയും ഡിസംബർ നാലിന് ശിവഗംഗ നാഗരാജിന്റെ സോപാനസംഗീതം, സന്ധ്യയ്ക്ക് കാർത്തിക ദീപം തെളിയിക്കൽ, സർപ്പബലി, മെഗാ തിരുവാതിരക്കളി, പഞ്ചാരിമേളം അരങ്ങേറ്റം, കോമരം കൂടിയ വിളക്ക്, പള്ളിവേട്ട എന്നിവയും നടക്കും. അവസാന ദിവസമായ ഡിസംബർ അഞ്ചിന് ആറാട്ടും നടക്കും.