headerlogo
cultural

ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന് തുടങ്ങും

ലോകത്തിലെ വിവിധ ഭാഷകളിൽ ഇറങ്ങിയ ശ്രദ്ദേയമായ ഒമ്പത് സിനിമകൾ പ്രദർശിപ്പിക്കും

 ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന് തുടങ്ങും
avatar image

NDR News

16 Dec 2025 02:42 PM

അഴിയൂർ: ചോമ്പാല്‍ ദൃശ്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 മുതല്‍ 29 വരെ മുക്കാളി എൽ പി ഹാളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടത്താൻ സ്വാഗതസംഘം കമ്മിറ്റി യോഗം തീരുമാനിച്ചു. മേളയില്‍. ലോകത്തിലെ വിവിധ ഭാഷകളിൽ ഇറങ്ങിയ ശ്രദ്ദേയമായ ഒമ്പത് സിനിമകൾ പ്രദർശിപ്പിക്കും.മലയാള സിനിമകളും , പ്രാദേശിക നിർമിത ഹൃസ്വ ചിത്രങ്ങളും , ഓപ്പൺ ഫോറങ്ങും നടത്തും. കാലത്ത് ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം. 

     ചെയർമാൻവി പി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി ബാബുരാജ്,, വി പി മോഹൻദാസ്, ടി ടി രാജൻ,പ്രദീപ് ചോമ്പാല. കെ എ സുരേന്ദ്രൻ , കെ ,കെ മനോജ്,,സോമൻ മാഹി,, അനീഷ് മടപ്പളളി, കെ പി വിജയൻ , വി പി സുരേന്ദ്രൻ , വൈ പി കുമാരൻ . കെ വി രാജൻ, ഇ അനിൽബാബു, എന്നിവർ സംസാരിച്ചു.

    

NDR News
16 Dec 2025 02:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents