പേരാമ്പ്ര ആർട്സ് സൊസൈറ്റി സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് തുടക്കമായി
നാടക നടനും ചലച്ചിത്രനടനുമായ വിജയൻ കാരന്തൂർ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര : പേരാമ്പ്ര ആർട്സ് സൊസൈറ്റി പാസ് ൻ്റെ നേതൃത്വത്തിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന നാടക മത്സരത്തിന് പേരാമ്പ്ര ബൈപാസിന് സമീപമുള്ള കെ.ടി മുഹമ്മദ് നഗറിൽ തുടക്കമായി. നാടക നടനും ചലച്ചിത്രനടനുമായ വിജയൻ കാരന്തൂർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ഉണ്ണികൃഷ്ണൻ കൂത്താളി അധ്യക്ഷത വഹിച്ചു. 'സത്യൻ സ്നേഹ' സ്വാഗതം പറഞ്ഞു.
എം കുഞ്ഞമ്മത് , വിനോദ് തിരു വോത്ത്, സി. പി എ അസീസ് ,കെ എം ബാലകൃഷ്ണൻ, സഫ മജീദ്, കെ.വി ബാലൻ, അഹമ്മദ് കോയ, വിനോദ് കൊഴക്കോടൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വി.എം നാരായണൻ നന്ദി പറഞ്ഞു. തുടർന്ന് തിരുവനന്തപുരം അജന്തയുടെ വംശം നാടകം അരങ്ങേറി. രണ്ടാം ദിവസമായ ഇന്ന് കാഞ്ഞിരപ്പള്ളി അമലയുടെ ഒറ്റ എന്ന നാടകം അരങ്ങേറും.

