പുളിയത്തിങ്ങൽ ബാലകൃഷ്ണൻ അനുസ്മരണം നടത്തി
സിപിഐഎം ബ്രാഞ്ച് കമ്മിറ്റിയുടെയും എസ്കേസിന്‍റെയും നേതൃത്വത്തിലാണ് പരിപാടികൾ
നടുവണ്ണൂർ: കലാ സാംസ്ക്കാരിയ രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പുളിയത്തിങ്ങൽ ബാലകൃഷ്ണന്റെ ആറാമത് ചരമ വാർഷികം സമുചിതമായി ആചരിച്ചു. സി.പി.ഐ എം നേതൃത്വത്തിൽ കരുമ്പാപ്പൊയിൽവെച്ച് നടന്ന അനുസ്മരണം എൻ. ആലി ഉദ്ഘാടനം ചെയ്തു. പി.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു.
എൻ.കെ. അശോകൻ, കെ.കെ. വിനോദ് എൻ.കെ. രഞ്ജിത്ത്, എന്നിവർ സംസാരിച്ചു.പി.വിഷ്ണു സ്വാഗതം പറഞ്ഞു. കാലത്ത് പുളിയത്തിങ്ങൽ താഴെ പതാക ഉയർത്തി. രാമുണ്ണി മാസ്റ്റർ ഗ്രസ്ഥാലയത്തിന്റെയും എ എസ് കെ എസ് നടുവണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന അനുസ്മരണം . ടി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു എം.എൻ. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ടി. എം.ശശി എൻ. ആലി സദാനന്ദൻ ഗോർ ണിക്ക എന്നിവർ സംസാരിച്ചു. വി.പി. ഹമീദ് സ്വാഗതവും എം.വസന്തകുമാരി നന്ദിയും പറഞ്ഞു

