പേരാമ്പ്ര പാസ് നാടക മത്സരം സമാപിച്ചു; തിരുവനന്തപുരം അജന്തയുടെ വംശം മികച്ച നാടകം
സമാപനയോഗം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ ഹനീഫ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: പേരാമ്പ്ര ആർട്സ് സൊസൈറ്റി - പാസ് പേരാമ്പ്ര സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷനൽ നാടകമത്സരത്തിൽ തിരുവനന്തപുരം അജന്തയുടെ വംശം മികച്ച നാടകമായി തെരെഞ്ഞെടുക്കപ്പെട്ടു. കൊല്ലം അനശ്വരയുടെ നാടകത്തിൽ അനിത, ഗായത്രി എന്നീ വേഷങ്ങൾ ചെയ്ത മുംതാസ് മികച്ച നടിയായി. തിരുവനന്തപുരം അജന്തയുടെ വംശം നാടകത്തിൽ ഭീമസേനൻ കഥാപാത്രത്തെ അവതരിപ്പിച്ച അനിൽ ചെങ്ങന്നൂർ മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത് നാടകമായി കാഞ്ഞിരപ്പള്ളി അമലയുടെ ഒറ്റ തെരെഞ്ഞെടുക്കപ്പെട്ടു. സ്പെഷൽ ജ്യൂറി അവാർഡ് തൃശൂർ സദ്ഗമയ യുടെ സൈറൻ നാടകത്തിലെ വിദ്യാധരൻ വേഷം ചെയ്ത സുനിൽ കുമാറിന് ലഭിച്ചു. ദീപ നിയന്ത്രണം തിരുവനന്തപുരം അജന്തയുടെ വംശം എന്ന നാടകത്തിന് ലഭിച്ചു. മറ്റു അവാർഡുകൾ: സംഗീത നിയന്ത്രണം- കാഞ്ഞിരപ്പള്ളി അമലയുടെ ഒറ്റ നാടകം, രംഗസജ്ജീകരണം- പത്തനാപുരം ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യ അവതരിപ്പിച്ച ഗാന്ധി നാടകം, രംഗപടം -വിജയൻ കടമ്പേരി (തിരുവനന്തപുരം അജന്തയുടെ വംശം). ഹാസ്യ നടൻ: തൃശൂർ സദ്ഗമയുടെ സൈറൺ നാടകം ' മികച്ച രണ്ടാമത്തെ നടി: സുനിത മനോജ് (തിരുവനന്തപുരം അജന്തയുടെ വംശം ) മികച്ച രണ്ടാമത്തെ നടൻ : ബിജോയ് ജയനന്ദ് (കാഞ്ഞിരപ്പള്ളി അമലയുടെ ഒറ്റ നാടകത്തിൽ സുധൻ എന്ന കഥാപാത്രം). മത്സരത്തിൻ്റെ അവസാന ദിവസം ഗ്യാലപ്പോളിലൂടെയാണ് മികച്ച നാടകവും മറ്റ് അവാർഡുകളും നിർണയിച്ചത്. മികച്ച രചന: മുഹാദ് വെമ്പായം (വംശം). മികച്ച സംവിധായകൻ : സുരേഷ് ദിവാകരൻ (വംശം).
സമാപന ദിവസത്തെ സമ്മാന ദാനച്ചടങ്ങ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ കെ. കെ ഹനീഫ ഉദ്ഘാടനം കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വട്ടക്കണ്ടി, വാർഡ് മെമ്പർ ശ്രീനിവാസൻ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ജിതേഷ് മുതുകാട് എന്നിവർ ആശംസകൾ നേർന്നു. അനുരാഗ് അദ്ധ്യക്ഷം വഹിച്ചു .ഗിരി കല്പത്തൂർ നന്ദി പ്രകാശിപ്പിച്ചു.

