ഉള്ളിയേരി സമഭാവന റെസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം നടത്തി
ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു
ഉള്ള്യേരി : സമഭാവന റെസിഡൻസ് അസോസിയേഷൻ ഏഴാം വാർഷികാഘോഷം "ആരവം 2026 "വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. റസി. അസോസിയേഷൻ പ്രസിഡണ്ട് മനോജ് കുമാർ അദ്ധ്യക്ഷതവഹിച്ചു.
എഴുത്തോല കെ.വി കാർത്തികേയൻ മാസ്റ്റർ അവാർഡ് ജേതാവ് ഡോ. സുരേഷ്, ഗ്രാമ പഞ്ചായത്ത് അംഗം അജീഷ് കുമാർ, യു പി എസ് ടി ഒന്നാംറാങ്ക് ജേതാവ് അശ്വതി എന്നിവരെ ആദരിച്ചു. അഷ്റഫ് എൻ.പി, പത്മിനി മോഹൻ, ശങ്കരൻ മാസ്റ്റർ, നാരായണൻ കിടാവ് മാസ്റ്റർ, മധു വെളിയഞ്ചേരി മീത്തൽ,രതീഷ് | കെ.വി എന്നിവർ സംസാരിച്ചു. സ്റ്റാർ സിംഗർ ഫെയിം ആർജിത രതീഷ് നയിച്ച ഗാനമേളയും റസിഡൻസ് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

