പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഇന്ന് നടുവണ്ണൂരിൽ
കലാകൂട്ടായ്മയുടെ പതിനഞ്ചാം വാർഷികം ഉദ്ഘാടനവും ചെണ്ടമേളം സമർപ്പണം
നടുവണ്ണൂർ : ജിഎച്ച്എസ്എസ് നടുവണ്ണൂരിൽ 15 വർഷമായി പ്രവർത്തിക്കുന്ന മഴവിൽ കലാ കൂട്ടായ്മയുടെ വാർഷികാ ഘോഷത്തിൽ ചെണ്ട പരിശീലനം സമർപ്പിക്കുന്നതിനായി പത്മശ്രീ ജേതാവും വാദ്യ കുലപതിയുമായ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഇന്ന് വൈകിട്ട് നടുവണ്ണൂരിൽ എത്തുന്നു. ജനുവരി 9,10 തീയതികളിലായി സ്കൂളിൽ നടക്കുന്ന മഴവിൽ ക്രിസ്റ്റൽ ആഘോഷ പരിപാടികളുടെ സമാപനചടങ്ങിലാണ് പരിപാടി. മഴവിൽ മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തിൽ ഒരു വർഷമായി കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തിലാണ് ചെണ്ട പരിശീലനം നടന്നുവരുന്നത്. നടുവണ്ണൂരിലെ ചെണ്ട മേള രംഗത്ത് അദ്വിതീയനായ ചെറിയ പീടിക കണ്ടി ഉണ്ണി ആശാന്റെയും സുധിൻ നടുവണ്ണൂരിന്റെയും നേതൃത്വത്തിലാണ് പരിശീലനം നടന്നു വരുന്നത്. ചടങ്ങിൽ വെച്ച് 70 കലാ കാരന്മാർ ഒരുമിച്ചു അരങ്ങിലെത്തുന്ന ചെണ്ടമേളം സ്കൂൾ ഗ്രൗണ്ടിൽ ഇന്ന് വൈകുന്നേരം 5:00 മണിക്ക് നടക്കും. വാദ്യ കുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ (ബഹു ചെയർമാൻ കേരള സംഗീത നാടക അക്കാദമി) മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഡോ: ജയപ്രകാശ് (ഡയറക്ടർ എസ് സി ഈ ആർ ടി.) മുഖ്യ പ്രഭാഷണം നടത്തും .
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ റീമ കുന്നുമ്മൽ അനുമോദന പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഷാനവാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സുജ, പി.ടി.എ പ്രസിഡണ്ട് സത്യൻ കുളിയാപൊയിൽ, എസ് എം സി ചെയർമാൻ ഇ വിനോദ്, ഡി ഡി ഇ കോഴിക്കോട് ടി അസീസ്, ആ ഡി ഡി കോഴിക്കോട് രാജേഷ് കുമാർ, താമരശ്ശേരി ഡി ഇ ഒ കെ കെ സുബൈർ,പേരാമ്പ്ര എ ഇ ഒ കെ വി പ്രമോദ്, എസ് സി ഇ ആർ ടി റിസർച്ച് ഓഫീസർ കെ സതീഷ് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു കുട്ടിക്കണ്ടി, ഗ്രാമപഞ്ചായത്ത് മെമ്പർ ലീല ഭഗവതി, മുൻ ഹെഡ്മാസ്റ്റർ മൂസക്കോയ നടുവണ്ണൂർ, ഡെപ്യൂട്ടി എച്ച് എം പി ഷീന, എന്നിവർ ആശംസകൾ നേരുന്നു. ഹെഡ്മാസ്റ്റർ കെ നിഷീദ് റിപ്പോർട്ട് അവതരിപ്പിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഇ കെ ശ്യാമിനി സ്വാഗതവും ഉണ്ണികൃഷ്ണൻ നന്ദിയും പറയുന്നതാണ്.

