headerlogo
cultural

ഗിരീഷ് പുത്തഞ്ചേരി സ്മാരക ജില്ലാതല ഗാനാലാപനമത്സരം

ഫെബ്രുവരി 8ന് പുത്തഞ്ചേരി വെച്ചാണ് മത്സരം നടത്തുന്നത്

 ഗിരീഷ് പുത്തഞ്ചേരി സ്മാരക ജില്ലാതല ഗാനാലാപനമത്സരം
avatar image

NDR News

11 Jan 2026 11:16 AM

ഉള്ളിയേരി: ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തോടനുബന്ധിച്ച് ചെന്താര പുത്തഞ്ചേരി സംഘടിപ്പിക്കുന്ന ജില്ലാതല ഗാനാലാപനമത്സരം (കരോക്കെ)സംഘടിപ്പിക്കുന്നു. ഫെബ്രുവരി 8ന് പുത്തഞ്ചേരി വെച്ചാണ് മത്സരം നടത്തുന്നത്. പതിനഞ്ച് വയസ്സിന് താഴെ പ്രായമുള്ളവർക്ക് ജൂനിയർ വിഭാഗത്തിൽ മത്സരിക്കാം.    

     മറ്റുള്ളവർ സീനിയർ വിഭാഗത്തിലും മത്സരിക്കും. പങ്കെടുക്കുന്നവർ ഫെബ്രുവരി 5ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. വിജയികൾക്കുള്ള സമ്മാനം അനുസ്മരണ ചടങ്ങിൽ വെച്ച് സച്ചിൻദേവ് എം എൽ എ നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ചുവടെ കാണിച്ച ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ :9446092850, 9747664288

 

NDR News
11 Jan 2026 11:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents