വെള്ളിയൂരിൽ എസ്.കെ.എസ്.എസ്.എഫ് സമസ്ത ശദാബ്ദി സന്ദേശ പദയാത്ര
സമാപന സമ്മേളനത്തിൽ തൻസീർ ദാരിമി കാവുന്തറ മുഖ്യപ്രഭാഷണം നടത്തി
നടുവണ്ണൂർ: മേഖല എസ്.കെ.എസ്. എസ്.എഫ് സമസ്ത ശദാബ്ദി സന്ദേശ പദയാത്ര സംഘടിപ്പിച്ചു. വെള്ളിയൂരിൽ സമസ്ത ജില്ലാ സെക്രട്ടറി പി.എം കോയ മുസ് ലിയാർ മേഖല പ്രസിഡന്റ് റംഷാദ് ദാരിമിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജന.സെക്ര. ഫവാസ് ദാരിമി അധ്യക്ഷനായി. നടുവണ്ണൂരിൽ നടന്ന സമാപന സമ്മേളനത്തിൽ തൻസീർ ദാരിമി കാവുന്തറ മുഖ്യപ്രഭാഷണം നടത്തി.
എം.എം അബ്ദുൽ അസീസ്, നിസാർ ദാരിമി, സഹീർ നടുവണ്ണൂർ, ജലീൽ ദാരിമി ശഫീഖ് മുസ് ലിയാർ, ഫർഹാൻ തിരുവോട്, സുബൈർ ദാരിമി, നിഹാദ് വാല്യക്കോട്, റമീസ് പാലോളി, റഫീഖ് ദാരിമി, മുഫീദ് യമാനി, റസൽ മേപ്പയ്യൂർ, അജ്നാസ് കായണ്ണ, അലി റിൽജാസ്, നിസാർ ദാരിമി എളമ്പിലാട്, ശാഫി ബാഖവി, ഷമീർ ഉരുള്ളൂർ നേതൃത്വം നൽകി.

