headerlogo
cultural

കാവുന്തറ സമഭാവന "ആയിരം ഓർമ്മകൾ " പരിപാടി സംഘടിപ്പിച്ചു

കെ ടി ബഷീർ സ്മൃതി സായാഹ്നവും ഖാൻ കാവിൽ പുരസ്കാര സമർപ്പണവുമാണ് നടന്നത്

 കാവുന്തറ സമഭാവന
avatar image

NDR News

12 Jan 2026 10:45 AM

നടുവണ്ണൂർ : കാവുന്തറ സമഭാവന തീയറ്റേഴ്സ് "ആയിരം ഓർമ്മകൾ " എന്ന പേരിൽ കെ ടി ബഷീർ സ്മൃതി സായാഹ്നവും ഖാൻ കാവിൽ പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. പരിപാടി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജാ മുരളി ഉദ്ഘാടനം ചെയ്തു .മികച്ച ശബ്ദ കലാകാരിക്കുള്ള ഈ വർഷത്തെ. ഖാൻകാവിൽ പുരസ്കാരം സരിത കോഴിക്കോട് ഏറ്റുവാങ്ങി. ചടങ്ങിൽ പ്രശസ്ത കവിയും ചിത്രകാരനുമായ സോമൻ കടലൂർ മുഖ്യ അതിഥിയായി. രമേഷ് കാവിൽ, നാടക കലാകാരൻ സി കെ സുധാകരൻ മുസിഷ്യൻ വിനോദ് കാവിൽ, തബലിസ്റ്റ് ബാലകൃഷ്ണൻ കരുവണ്ണൂർ എന്നിവരെ ചടങ്ങിൽ വച്ച് ഉപഹാരം നൽകി അനുമോദിച്ചു. കാവിൽ പി മാധവൻ ചടങ്ങിൽ അധ്യക്ഷനായി. 

    കെ ടി ബഷീറിൻറെ അസ്മരണാർത്ഥം നൽകി വരാറുള്ള ചികിത്സാ സഹായം പ്രദേശത്തെ അർഹതപ്പെട്ട ഒരു രോഗിക്ക് ട്രഷറർ സുഷിൽ ഇടവന കൈമാറി. വാർഡ് അംഗങ്ങളായ സി. കെ ബാലകൃഷ്ണൻ മാസ്റ്റർ , അശോക് കുമാർ ,ഹമീദ് നാട്ടിപ്പറോൽ ,എം സത്യനാഥൻ മാസ്റ്റർ , എന്നിവർ സംസാരിച്ചു പരിപാടിയുടെ ഭാഗമായി പാട്ടും പറച്ചിലും നടന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിക്കുന്ന ഋതുമിത്രയും സംഘവും അണിയിച്ചൊരുക്കിയ "എന്തരോ മഹാനുഭാവലു" എന്ന കഥാപ്രസംഗവും തുടർന്ന് പ്രദീപ്കുമാർ കാമന്തറ എഴുതി സുരേഷ് പാർവതിപുരം സംവിധാനം ചെയ്ത കമ്മലും കളിപ്പാവയും എന്ന നാടകവും അരങ്ങേറി. കെ കെ മനോജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി സി മധുസൂദനൻ നന്ദി പ്രകാശിപ്പിച്ചു..

 

NDR News
12 Jan 2026 10:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents