ചെറുവണ്ണൂരിലെ ചരിത്രപ്രസിദ്ധമായ മിഅ്റാജ് നേർച്ച ഇന്ന് തുടങ്ങും
വൈകിട്ട് 7 മണിക്ക് മിഅ്റാജ് വിദ്യാർത്ഥികൾ ഒരുക്കുന്ന ഇശൽ വിരുന്ന് നടക്കും
പേരാമ്പ്ര : ചെറുവണ്ണൂർ 'വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങൾ നടത്തിവന്നിരുന്ന ചരിത്രപ്രസിദ്ധമായ മിഅ്റാജ് നേർച്ച ചൊവ്വ - ബുധൻ വ്യാഴം - വെള്ളി ദിവസങ്ങളിലായി ചെറുവണ്ണൂർ മലയിൽ മഖാമിൽ നടത്തപ്പെടുകയാണ്. ഇന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് നടക്കുന്ന മൗലിദ് ജൽസയോട് കൂടി നേർച്ച പരിപാടികൾക്ക് തുടക്കം കുറിക്കും. വൈകിട്ട് 7 മണിക്ക് മിഅ്റാജ് വിദ്യാർത്ഥികൾ ഒരുക്കുന്ന ഇശൽ വിരുന്ന് നടക്കും. എട്ടുമണിക്ക് വിജ്ഞാന വിരുന്നിൽ സുഹൈൽ ഹൈതമി പ്രഭാഷണം നടത്തും ബുധനാഴ്ച രാവിലെ 9 മണിക്ക് മിഅ്റാജ് വിദ്യാർത്ഥികളുടെ രക്ഷാകർത്യ സംഗമവും വൈകിട്ട് 4:00 മണിക്ക് വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും പൗരപ്രമുഖരും സംബന്ധിക്കുന്ന സൗഹ്യദ സംഗമവും . രാത്രി 7 മണിക്ക് മെഹഫൂസ് റൈഹാനും സംഗവും അണിനിരക്കുന്ന പ്രകീർത്തന സദസ്സിൽ നജീബ് മൗലവി മുഖ്യ പ്രഭാഷണം നടത്തും. മൂന്നാം ദിനമായ വ്യാഴാഴ്‌ച രാവിലെ 9 മണിക്ക് മിഅ്റാജ് ഇന്റഗ്രേറ്റഡ് ഇസ്ലാമിക് സ്റ്റഡീസ് വിദ്യാർത്ഥികൾ മിഅ്റാജ് നേർച്ചയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സ്പേസ് കോൺക്ലേവിൽ അക്കാദമിക്ക് സിമ്പോസിയം നടക്കും. കാലിക്കറ്റ് എൻഐടി പ്രൊഫസർ ഡോക്‌ടർ മുസ്‌തഫ സിമ്പോസിയം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 മണിക്ക് മിഅ്റാജ് മുഅജിസത്തിന്റെ മതവും ദാർശനികതയും വാന സഞ്ചാരത്തിന്റെ ആധുനിക ശാസ്ത്ര സാധ്യതകൾ എന്ന വിഷയത്തിൽ ചർച്ച നടക്കും നബി (സ) യുടെ മിഅ്റാജ് മലയിൽ മഖാമിലെ നേർച്ച വടകര മുഹമ്മദ് ഹാജി തങ്ങളുടെയും ജീവചരിത്രം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾ ഒരുക്കുന്ന എക്സ്പോ ഈ വർഷത്തെ നേർച്ചയെ വ്യത്യസ്തമാക്കും.
വൈകിട്ട് 7 മണിക്ക് മാസാന്ത ബദർ അനുസ്മരണവും ദുആ മജ്‌ലിസും നടക്കും സഅദുദ്ദീൻ തങ്ങൾ വളപട്ടണം പ്രാർത്ഥനയ്ക്ക് നേത്യത്വം നൽകും. അവസാന ദിവസമായ വെള്ളിയാഴ്‌ച ജുമുഅക്ക് ശേഷം മൗലിദ് സദസ്സോടുകൂടി നേർച്ച സമാപിക്കും. സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് സനാഉല്ല തങ്ങൾ പാനൂർ നേതൃത്വം നൽകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൻ പറഞ്ഞു. കുഞ്ഞബ്ദുള്ള സഖാഫി, ഫൈസൽ കണ്ടീതാഴ പി സി അഹ്മദ് ഹാജി ,അബ്ദുൽ ഖാദിർ യുസുഫ് സഖാഫി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

