വട്ടോളിയിൽ വാർഷികാഘോഷവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു
സോമൻ കടലൂർ പുസ്തക പ്രകാശനം നടത്തി
ബാലുശ്ശേരി : സർഗവേദി സാഹിത്യ ക്കൂട്ടം വാർഷികാഘോഷവും "തുലാസ് " പുസ്തക പ്രകാശനവും വട്ടോളി യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു, മലയാളത്തിന്റെ പ്രിയ കവി ഡോ:സോമൻ കടലൂർ ജീന ടീച്ചർ വയനാടിന് നൽകി പ്രകാശനം ചെയ്തു ,വിനോദ് വട്ടോളി പുസ്തക പരിചയം നടത്തി. പ്രേമൻ തണൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കലാസാംസ്കാരിക രംഗത്തെ പ്രതിഭകളായ ഡോ:സോമൻ കടലൂർ, സന്നദ്ധ പ്രവർത്തക ജീന ടീച്ചർ വയനാട് ചന്ദ്രൻ എൻ വി, വിനീത ദിനേശ്, അനീഷ് പാറക്കണ്ടി, സുരേന്ദ്രൻ പച്ചപാലം, സായി ലക്ഷ്മി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു, പ്രജിത അനിൽ സ്വാഗതം പറഞ്ഞ ചടങ്ങിന് സുവർണ്ണ അനീഷ് നന്ദി പറഞ്ഞു

