സംസ്ഥാന സ്കൂൾ കലോത്സവം കണ്ണൂർ മുൻപിൽ കോഴിക്കോട് രണ്ടാമതും തൃശ്ശൂർ മൂന്നാമതും
കോഴിക്കോട് സിൽവർ ഹിൽസ് എച്ച്എസ്എസ് സ്കൂളുകളിൽ ആറാമത്
തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും ഒടുവിലത്തെ നിലയനുസരിച്ച് 467 പോയിൻ്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്താണ്. നാല് നാലു പോയിൻറ് വ്യത്യാസത്തോടെ 463 പോയിന്റിൽ കോഴിക്കോട് രണ്ടാമതും 461 പോയിന്റോടെ തൃശൂർ മൂന്നാമതും നിൽക്കുന്നു. എച്ച് എസ് വിഭാഗത്തിൽ 46 ഇനങ്ങളും എച്ച്എസ്എസ് വിഭാഗത്തിൽ 43 ഇനങ്ങളുമാണ് ഫലപ്രഖ്യാപനം നടത്തിയത്. എച്ച് എസ് ജനറൽ വിഭാഗത്തിൽ 224. പോയിൻ്റ് വീതം നേടി കോഴിക്കോട് കണ്ണൂരും ഒപ്പത്തിനൊപ്പമാണ്. തൃശ്ശൂരിന് 222 പോയിൻറ് ലഭിച്ചു. എച്ച് എസ് എസിൽ കണ്ണൂർ 213 പോയിന്റുമായി ഒന്നാം സ്ഥാനത്തും പാലക്കാട് 211 പോയിൻ്റുമായി രണ്ടാം സ്ഥാനത്തും നിൽക്കുന്നു. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് 209 പോയിൻറ് ആണ്. അറബിക് കലോത്സവത്തിൽ ഇടുക്കി പത്തനംതിട്ട ജില്ലകൾ ഒഴികെ 12 ജില്ലകളും 50 പോയിൻറ് നേടി ആദ്യ സ്ഥാനത്താണ്. സംസ്കൃതത്തിൽ തൃശ്ശൂർ കോട്ടയം വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകൾക്ക് 60 പോയിന്റിൽ വീതം ലഭിച്ചു.
അല്പം മുമ്പ് പ്രഖ്യാപിച്ച മോഹിനിയാട്ടത്തിൽ സെൻറ് ജോസഫ് കോഴിക്കോട്ടെ ശ്രീഹാര ലിജി മനോഹർ എ ഗ്രേഡ് നേടി. കടത്തനാട് രാജാസ് എച്ച്സിലെ ശിവസൂര്യയ്ക്ക് മൃദംഗത്തിൽ എ ഗ്രേഡ് ലഭിച്ചു. ഓയിൽ കളർ ചിത്രരചനയിൽ പൊയിൽക്കാവ് എച്ച്എസ് വിദ്യാർഥി നിഹാരിക രാജ് എ ഗ്രേഡ് നേടി. ചെണ്ട തായമ്പകയിൽ തിരുവള്ളൂർ എച്ച്സിലെ ആദിത്യൻ എ ഗ്രേഡ് നേടി. എച്ച് എസ് വട്ടപ്പാട്ടിൽ കൊയിലാണ്ടി ഐ സി എസ് എച്ച് എസ് എ ഗ്രേഡ് കരസ്ഥമാക്കി. പെൺകുട്ടികളുടെ മിമിക്രിയിൽ പേരാമ്പ്ര എച്ച്എസ്എസിലെ തേജലക്ഷ്മി എ ഗ്രേഡ് നേടി. അറബലമൊട്ടിൽ ആർ എ സി എച്ച്എസ്എസ് കടമേരി എ ഗ്രേഡ് നേടി. പെൺകുട്ടികളുടെ മാപ്പിളപ്പാട്ട് വാണിമേൽ ക്രസന്റ് എച്ച്എസ്എസ് അമൽ സയാനക്കാണ് എ ഗ്രേഡ്. എച്ച് എസ് എസ് വിഭാഗം മലയാളം ഉപന്യാസത്തിൽ പടത്തുകടവ് ഹോളി ഫാമിലി എച്ച്സിലെ ബ്രിഡ്ജറ്റ് തോമസ് എ ഗ്രേഡ് നേടി. പെൺകുട്ടികളുടെ എച്ച്എസ്എസ് കഥാപ്രസംഗത്തിൽ ജിഎച്ച്എസ്എസ് നടുവണ്ണൂരിലെ ഋതുമിത്ര എഗ്രേഡ് നേടി. പെൺകുട്ടികളുടെ കവിത രചനയിൽ ജിഎച്ച്എസ്എസ് നടുവണ്ണൂരിലെ ജാഹ്നവി സൈറയ്ക്കാണ് എ ഗ്രേഡ്.

