കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; കപ്പ് ആരടിക്കും?
കോല്‍ക്കളി, സംഘഗാനം, നാടന്‍ പാട്ട് അടക്കമുള്ള ജനപ്രിയ ഇനങ്ങള്‍ ഇന്ന് വേദിയില്‍
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം പുരോഗമിക്കുന്നു. കലോത്സവത്തിന്റെ മൂന്നാം ദിനം 487 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 483 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 481 പോയിന്റുമായി തൃശ്ശൂര്‍ മൂന്നാമതുമാണ്.
പാലക്കാട്, തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, കോട്ടയം, കാസര്‍കോട്, വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് യഥാക്രമം മറ്റ് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കണ്ടറി സ്‌കൂളാണ് 118 പോയിന്റുമായി സ്‌കൂളുകള്‍ വിഭാഗത്തില്‍ ഒന്നാമത്. പത്തനംതിട്ടയിലെ എസ്‌വിജിവിഎച്ച്എസ്എസ് കിടങ്ങന്നൂരാണ് രണ്ടാമത്.

