ഖുർആൻ സമ്മേളനവും അവാർഡ്‌ദാനവും ജനുവരി 18 ന് പേരാമ്പ്രയിൽ
ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ ഡയറക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ് മുഖ്യ പ്രഭാഷണം നടത്തും
പേരാമ്പ്ര : ഖുർആൻ സ്റ്റഡി സെൻ്റർ കേരള സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനവും അവാർഡ് ദാനവും ജനുവരി 18 ഞായറാഴ്‌ച വൈകുന്നേരം 4.30 ന് പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജ് ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തുടനീളം ആയിരത്തിലധികം കേന്ദ്രങ്ങളിലായി ഇരുപതിനായിരത്തോളം പഠിതാക്കളുള്ള പഠന വേദിയാണ് ഖുർ ആൻ സ്റ്റഡീ സെന്റർ കേരള. ഖുർ ആൻ പഠനം ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി മുജീബു റഹ്മാൻ നിർവഹിക്കും.
ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ ഡയറക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ് മുഖ്യ പ്രഭാഷണം നടത്തും. പാളയം ഇമാം ഡോ. വി. പി സുഹൈബ് മൗലവി, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻ്റ് പി.ടി.പി സാജിത, മുഫ്‌തി അമീൻ മാഹി, ഖുർആൻ സ്റ്റഡീസെന്റർ കേരള ഡയറക്ടർ അബ്ദുൽ ഹകീം നദ്‌വി, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി എന്നിവർ സംഗമത്തിൽ സംസാരിക്കും. ബഷീർ മുഹ്‌യുദ്ധീൻ, അഡ്വ.മുബശ്ശിർ അസ്‌ഹരി എന്നിവർ നയിക്കുന്ന 'ഖുർആൻ ഹൃദയ വസന്തം' പ്രോഗ്രാം സമ്മേളനത്തിൻ്റെ പ്രധാന ആകർഷണമായിരിക്കും.2025 വാർഷിക പരീക്ഷയിലെ സംസ്ഥാനതല റാങ്ക് ജേതാക്കൾക്കുള് അവാർഡുകൾ സമ്മേളനത്തിൽ വിതരണം ചെയ്യും. 'സഈദ് എലങ്കമൽ (ജനറൽ കൺവീനർ, ഖുർആൻ സമ്മേളനം), എം.എം മുഹ്‌യുദ്ധീൻ (ജില്ലാ സമിതിയംഗം, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കോഴിക്കോട് ജില്ല), അബ്ദുൽ അസീസ് മുയിപ്പോത്ത് (മീഡിയ കൺവീനർ, ഖുർആൻ ), അബ്ദുല്ല.പി.എം (കൺവീനർ സ്വാഗതസംഘം, ഖുർആൻ സമ്മേളനം)തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

