സംസ്ഥാന കലോത്സവത്തിൽ കണ്ണൂർ പിടിമുറുക്കുന്നു;കോഴിക്കോട് നാലാം സ്ഥാനത്ത്
ആതിഥേയരായ തൃശ്ശൂർ ജില്ല 930 പോയിൻ്റുമായി രണ്ടാമത്
തൃശ്ശൂർ :സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 940 പോയിൻ്റുമായി കണ്ണൂർ ജില്ല കിരീട പോരാട്ടത്തിൽ ഒന്നാംസ്ഥാനത്ത്.935 പോയിന്റുമായി ആദ്യത്തേരായ തൃശൂർ ആണ് രണ്ടാമത്. മൂന്ന് പോയിൻറ് വ്യത്യാസത്തിൽ 932 പോയിൻറ് മായി പാലക്കാട് മൂന്നാമതും 931 പോയിന്റുമായി കോഴിക്കോട് നാലാമതുമാണ്. 897 പോയിൻറ് ഉള്ള കൊല്ലം അഞ്ചാമതും 895 പോയിന്റുകളുടെ മലപ്പുറം ആറാമത് നിൽക്കുന്നു.
എച്ച് എസ് വിഭാഗത്തിൽ നടത്തിയ കുതിപ്പാണ് കണ്ണൂരിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത് എച്ച്എസ് വിഭാഗത്തിൽ 454 പോയിന്റാണ് കണ്ണൂർ നേടിയത് തൃശ്ശൂർ 451 പാലക്കാട് 438 കോഴിക്കോട് 443 പോയിൻറ് നേടി.എച്ച് എസ് എസിൽ പക്ഷേ കണ്ണൂരിന് 481. നേടാനേ കഴിഞ്ഞുള്ളൂ 489 പോയിൻറ് നേടിയ പാലക്കാടാണ് ഇവിടെ ഒന്നാമത് 483 പോയിന്റ് ഉള്ള കോഴിക്കോട് രണ്ടാമതും 481 കണ്ണൂർ മൂന്നാമതും ആണ് തൃശ്ശൂരിന് 479 പോയിൻറ് ആണ് ലഭിച്ചത്.

