കരുവണ്ണൂർ പൊത്തോട്ടു കണ്ടി ഭഗവതി ക്ഷേത്ര ഗുരുതി - താലപ്പൊലി മഹോത്സവത്തിന് കൊടിയേറി
എ.കെ. അശോകൻ മുഖ്യകാർമ്മികത്വം വഹിച്ചു
കരുവണ്ണൂർ: കരുവണ്ണൂരിലെ പൊത്തോട്ടു കണ്ടി ഭഗവതി ക്ഷേത്രത്തിലെ ഗുരുതി കർമ്മം താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. എ.കെ. അശോകൻ മുഖ്യകാർമ്മികത്വം വഹിച്ചു. ബാബു പുതുവാണ്ടി, കെ.സി. ഗിരീഷ്, പി.കെ. ബാലകൃഷ്ണൻ, പി. കരുണൻ, പി.കെ. ദിലിപ്, ടി.കെ. റനീഷ്, ചെറുവറ്റ ചന്ദ്രൻ, എ.കെ. അഭിനവ് എന്നിവർ നേതൃത്വം നൽകി.
ജനുവരി 21, 22, 23 തിയതികളിലാണ് ഉത്സവം നടക്കുന്നത്. 21ന് ചാക്യാർ കുത്ത് കലാസന്ധ്യ, 22ന് സാംസ്കാരിക സദസ്, സംഗീതാർച്ചന, കീർത്തന ശബീരിഷ് നയിക്കുന്ന മെഗാ ഷോ, 23ന് ഇളനീർ കുല വരവ്, പ്രസാദ ഊട്ട് വൈകുന്നേരം കാഞ്ഞിലശ്ശേരി വിനോദ് മാരാർ നയിക്കുന്ന പാണ്ടിമേളം, താലപ്പൊലി, ഗുരുതി കർമ്മം എന്നിവയും അരങ്ങേറും.

