ടൂറിസം ഫെസ്റ്റ്:കരിയാത്തം പാറയിൽ തോണിക്കാഴ്ചക്ക് തുടക്കമായി
ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു
കൂരാച്ചുണ്ട്: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കരിയാത്തും പാറയിൽ ടൂറിസം ഫെസ്റ്റ് ‘തോണിക്കാഴ്ച’ക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനം സർവകാല റെക്കോർഡിൽ എത്തിയെന്ന് മന്ത്രി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങൾ കാണാൻ ധാരാളം സഞ്ചാരികൾ എത്തിച്ചേരുന്നു. ഇതിന്റെ ഭാഗമായി ജനങ്ങളെ ഒന്നിപ്പിക്കുന്ന ജനകീയ കൂട്ടായ്മകൾ ഉണ്ടാവുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെ എം സച്ചിൻ ദേവ് എം എൽ എ അധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം കെ കെ ശോഭ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ബാബു, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, മറ്റു ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം അതുൽ നറുകരയും സംഘവും അവതരിപ്പിച്ച ലൈവ് മ്യൂസിക് ഷോയും അരങ്ങേറി.

