ചെമ്പ്ര പുഴയിൽ വിഷം കലക്കി പ്രദേശവാസികൾ ദുരിതത്തിൽ
പേരാമ്പ്ര പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണമാരംഭിച്ചു
പേരാമ്പ്ര: ചെമ്പ്ര പുഴയിൽ മീൻ പിടിക്കാനായ് വിഷം കലക്കിയ സാമൂഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ചെമ്പ്ര പുഴയോട് ചേരുന്ന കല്ലിങ്കൽ മാട്ടനോട് ഭാഗത്ത് മീൻ പിടിക്കാനായ് രാത്രിയുടെ മറവിലാണ് സാമൂഹ്യ ദ്രോഹികൾ വിഷം കലക്കിയത്. ഇതിനെ തുടർന്ന് ധാരാളം മത്സ്യങ്ങളും കൊഞ്ചുകളും ചത്ത് പൊങ്ങി. മാട്ടനോട് ,നായരു പറ്റമ്മൽ കുടിവെള്ള പദ്ധതിയുടെ കിണർ ഈ പുഴയിലാണ് ഉള്ളത്. പ്രദേശത്തെ മുഴുവനാളുകളും കുളിക്കുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതും കുടിക്കുന്നതും ധാരാളം സാധാരക്കാർ ഉപയോഗിക്കുന്നതും കൂടാതെ കൊഴപ്പള്ളി നട ശ്രീ ഭഗവതി കരിയാത്തൻ കാവ് ഉത്സവത്തിന് കൊടിയേറിയതു കൊണ്ട് ധാരളം ഭക്തർ കുളിക്കുന്നതും ക്ഷേത്ര ചടങ്ങുകളും ഇവിടെയാണ്. പുഴയിൽ വിഷം കലക്കുന്നത് നിത്യ സംഭവമായ് മാറുകയാണ്.വിഷം അകത്ത് ചെന്ന് പക്ഷികളും മീനുകളും ചത്ത് നാറുമ്പോഴാണ് ജനങ്ങളറിയുന്നത്.
മമ്പാട്ടിൽ മൈനർ ഇറിഗേഷൻ്റെ ഭാഗമാണ് ഈ സ്ഥലമെല്ലാം. ഇതിനെതിരെ ശക്തമായ അന്വേഷണവും നടപടികളും പഞ്ചായത്ത് - വില്ലേജ് - ഇറിഗേഷൻ - ഫോറസ്റ്റ് -പോലീസ് അതികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും പ്രദേശത്ത്കാരും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും അവശ്യപ്പെട്ട് പ്രതിഷേധിച്ചു. പേരാമ്പ്ര പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണമാരംഭിച്ചു. കലക്ടർ ഉൾപ്പെടെയുള്ള അധികാരികളെ അറിയിച്ച് വേണ്ട നടപടികൾ ഉണ്ടാക്കാമെന്ന് പേരാമ്പ്ര പോലിസ് അറിയിച്ചു. മമ്പാട്ടിൽ വിനോദൻ - ലാൽജി കൃഷ്ണ, നാരായണ ക്കുറുപ്പ് ,സജീവൻ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

