സമസ്ത ശദാബ്ദി സന്ദേശ യാത്ര പാലോളിയിൽ സമാപിച്ചു
ജാഥാ ക്യാപ്റ്റൻ പി.കെ മുഹമ്മദലി ദാരിമിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: റെയ്ഞ്ച് എസ്.കെ.ജെ.എം, എസ്. കെ.എം. എം.എ സംയുക്തമായി സംഘടിപ്പിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്ര സമാപിച്ചു. കാവിൽ പള്ളിയത്ത് കുനിയിൽ സമസ്ത ജില്ലാ സെക്രട്ടറി പി.എം കോയ മുസ്‌ലിയാർ ജാഥാ ക്യാപ്റ്റൻ പി.കെ മുഹമ്മദലി ദാരിമിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു . മദ്റസ മാനേജ്‍മെന്റ് പ്രസിഡന്റും ജാഥാ വൈസ് ക്യാപ്റ്റനുമായ എം.കെ പരീത് മാസ്റ്റർ അധ്യക്ഷനായി.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മിദ്‌ലാജ് മുസ്‌ലിയാർ, ജംഷീദ് ഫൈസി, അബ്ദുസ്സലാം ബാഖവി, ജലീൽ ദാരിമി, മൻസൂർ ബാഖവി, അലി റഫീഖ് ദാരിമി, നിസാർ ദാരിമി, സുബൈർ ദാരിമി പ്രമേയ പ്രഭാഷണം നടത്തി. ജാഥാ വൈസ് ക്യാപ്റ്റന്മാരായ കെ.കുഞ്ഞായിൻ മുസ്‌ലിയാർ, വി.കെ ഇസ്മാഈൽ അസി.കോഡിനേറ്റർ സഹീർ നടുവണ്ണൂർ, സിറാജുദ്ധീൻ അഷ്‌അരി, ബഷീർ കൊച്ചുമാരി, ഹമീദ് മുസ്‌ലിയാർ വാകയാട്, ശാഫി ബാഖവി, മുഹമ്മദലി മുസ്‌ലിയാർ, അഷ്‌റഫ് തോട്ടുമൂല, ഷമീറലി യമാനി, നൗഷാദ് പൊറായിൽ, അർഷാദ് കാവിൽ, അമീൻ മുസ്‌ലിയാർ, സമദ് ഫൈസി, മുഹമ്മദ് ഫൈസി, കാദർ പരമ്പത്ത്, എം.ടി.കെ തറുവൈ, നല്ലൂർ ഇബ്രാഹിം കുട്ടി ഹാജി, മണോളി ഇബ്രാഹിം മാസ്റ്റർ, അബ്ദുൽ കരീം ബാഖവി, അഹ്മദ് മൗലവി, കാദർ മേക്കോത്ത്, വാർഡ് മെമ്പർ മുഹമ്മദലി ചത്തോത്ത്, മുഹ്സിൻ ദാരിമി, അബൂബക്കർ ഹാജി, സഹീർ തോട്ടുമൂല, മുജീബ് റഹ്മാൻ ബാഖവി, വി.പി കുഞ്യേത് കുട്ടി, നൗഷാദ് മാസ്റ്റർ തിരുവോട്, മുനീർ കാരോൽ, ഉബൈദുല്ല മുസ്‌ലിയാർ, അബ്ദുറഹ്മാൻ പതിനൊന്നു കണ്ടി, മണപ്പാത്ത് പോക്കർ കുട്ടി മാസ്റ്റർ, സന ഹസൻ ഹാജി, അസീസ് നോർത്ത് വാകയാട്, സി.കെ അസ്സൻ കുട്ടി, മോയങ്ങൽ ബഷീർ ഹാജി, സൈനുദ്ധീൻ ഫൈസി, മാജിദ് ബാഖവി, സി.പി അഷ്‌റഫ്, സിറാജ് കാളിയത്ത്, ആലിക്കോയ മഠത്തിൽ, ശദുലി ഫൈസി, ഇബ്രാഹിം മുസ്‌ലിയാർ, അവറാൻ കുട്ടി ഹാജി സംസാരിച്ചു. പാലോളിയിൽ നടന്ന സമാപനത്തിൽ തൻസീർ ദാരിമി കാവുന്തറ മുഖ്യ പ്രഭാഷണം നടത്തി.

