ദാറുന്നുജൂം ഓർഫനേജ് പുനരധിവാസ കമ്മിറ്റി നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം നാളെ
കമ്മിറ്റി നിർമിച്ചു നൽകുന്ന പതിനാലാമത് വീടാണിത്
അരിക്കുളം: പേരാമ്പ്ര ദാറുന്നുജൂം ഓർഫനേജ് പുനരധിവാസ കമ്മിറ്റി അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പണി പൂർത്തിയായ പതിനാലാമത് വീടിൻ്റെ താക്കോൽ ദാനം ഞായറാഴ്ച വൈകുന്നേരം 4ന് നടക്കും. ദാറുന്നുജൂമിലെ അനാഥകളും അഗതികളുമായ നിർദ്ധനർക്ക് വിദ്യാഭ്യാസത്തോടൊപ്പം കയറിക്കിടക്കാൻ അടച്ചുറപ്പുള്ള പാർപ്പിടവും ഒരുക്കി നൽകുന്ന 2018ൽ തുടക്കം കുറിച്ച പദ്ധതിയാണ് ദാറുന്നുജൂം ഹൗസിംഗ് പ്രൊജക്റ്റ്.
നാളെ വൈകുന്നേരം നടക്കുന്ന ചടങ്ങിൽ ദാറുന്നുജൂം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രസിഡൻ്റ് പ്രൊഫ. സി. ഉമർ ഊട്ടേരി മഹല്ല് പ്രസിഡൻ്റ് വി.പി. അബ്ദുറഹ്മാന് താക്കോൻ കൈമാറും. ഹൗസിംഗ് പ്രൊജക്റ്റ് ചെയർമാർ കെ. ഇമ്പിച്ച്യാലി അദ്ധ്യക്ഷനാവും. വാർഡ് മെമ്പർമാരായ ഷൈമ കെ.ടി., ജസീന പി.എം. എന്നിവർ മുഖ്യാതിഥികളാവും.

