അരിക്കുളത്ത് ദാറുന്നുജൂം സ്നേഹഭവനം കൈമാറി
ദാറുന്നുജൂം പ്രസിഡൻ്റ് പ്രൊഫ. സി. ഉമർ, പുനരധിവാസ കമ്മിറ്റി ചെയർമാൻ കെ. ഇമ്പിച്ച്യാലി എന്നിവർ ചേർന്നാണ് കൈമാറിയത്
അരിക്കുളം: ജീവകാരുണ്യ പ്രവർത്തന രംഗത്ത് അഞ്ചരപ്പതിറ്റാണ്ടായി നിറഞ്ഞ് നിൽക്കുന്ന പേരാമ്പ്ര ദാറുന്നുജൂം യതീംഖാന അതിൻ്റെ പുനരധിവാസ പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച പതിനാലാമത് സ്നേഹഭവനം ദാറുന്നുജൂം പ്രസിഡൻ്റ് പ്രൊഫ. സി. ഉമർ, പുനരധിവാസ കമ്മിറ്റി ചെയർമാൻ കെ. ഇമ്പിച്ച്യാലി എന്നിവർ ചേർന്ന് ഊട്ടേരി മഹല്ല് പ്രസിഡൻ്റ് വി.പി. അബ്ദുറഹ്മാന് കൈമാറി.
അരിക്കുളം ഗ്രാമപഞ്ചായത്തംഗം വി.പി. ജസീന മുഖ്യ അതിഥിയായിരുന്നു. കെ. ഇമ്പിച്ച്യാലി, യൂനുസ്സ് പി.എം. എന്നിവർ ആശംസകൾ നേർന്നു. ഓർഫനേജ് സെക്രട്ടറി പി.കെ. ഇബ്രാഹീം സ്വാഗതവും ജോ. സെക്രട്ടറി മുബീർ നന്ദിയും പറഞ്ഞു.

