മിഥുൻ കീഴരിയൂർ എഴുതിയ ഇംഗ്ലീഷ് നോവൽ പ്രകാശനം ചെയ്തു
കവിയും സാഹിത്യകാരനുമായ കല്‌പറ്റ നാരായണൻ പുസ്‌തകം ഏറ്റുവാങ്ങി
കോഴിക്കോട്: കീഴരിയൂർ സ്വദേശിയായ മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവൽ പ്രകാശനം ചെയതു. കോഴിക്കോട് കെ. കരുണാകരൻ സ്മാരക മന്ദിരിത്തിൽ നടന്ന ചടങ്ങിൽ എം.കെ.രാഘവൻ എംപി പ്രകാശനം നിർവ്വഹിച്ചു. കവിയും സാഹിത്യകാരനുമായ കല്‌പറ്റ നാരായണൻ പുസ്‌തകം ഏറ്റുവാങ്ങി. കീഴരിയൂർ സ്വദേശി മിഥുൻ ഇടത്തിലിൻ്റേതാണ് നോവൽ.തെക്കൻ ഫ്രാൻസിലെ മെഡിറ്ററേനിയൻ കടൽത്തീരത്തുള്ള പ്രൊവൻസ് പ്രദേശത്ത് ഒരുകൂട്ടം സുഹൃത്തുക്കൾ നടത്തുന്ന യാത്ര ആണ് നോവലിൻ്റെ പശ്ചാത്തലം. ചടങ്ങിൽ ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും വിവർത്തകയും അധ്യാപികയുമായ ഡോ.ജ്യോത്സ്ന പി കടയപ്രത്ത് പുസ്‌തക പരിചയം നടത്തി.
പൂർണ പബ്ലിക്കേഷൻസ് മാനേജിംങ് പാട്‌നർ എൻ.ഇ മനോഹരൻ, എഴുത്തുകാരായ മനോജ് തെക്കേടത്ത്, തിക്കോടി നാരായണൻ, പന്തലായനി ഗവ.ഹയർ സെക്കൻഡിസ്കൂൾ പ്രിൻസിപ്പൽ, ബീന പൂവത്തിൽ, ഇയ്യച്ചേരി കുഞ്ഞികൃഷ്‌ണൻ, നോവലിസ്റ്റ് മിഥുൻ ഇടത്തിൽ എന്നിവർ സംസാരിച്ചു. മാധ്യമ പ്രവർത്തകൻ കീഴരിയൂർ രാമചന്ദ്രന്റെയും ജയശ്രീ ദേവിയുടെയും മകനാണ് മിഥുൻ.

