മലർവാടി -മഴവില്ല്ചി -ത്രരചന മത്സരം സംഘടിപ്പിച്ചു.
സമാപന സമ്മേളനം , കവി കേശവൻ കാവുന്തറ ഉദ്ഘാടനം ചെയ്തു
കാവുന്തറ :ഉള്ളിയേരി ഏരിയ മലർവാടി ചിത്രരചന മത്സരം , കാവുന്തറ എ.യു.പി സ്കൂളിൽ വെച്ച് നടന്നു. നാല് കാറ്റഗറികളായി നടന്ന മത്സരത്തിൽ 250 വിദ്യാർഥികൾ പങ്കെടുത്തു. മികച്ച ചിത്രങ്ങൾ ജില്ലാ മത്സരത്തിലേക്ക് സെലക്ട് ചെയ്യുകയും വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും, മെമെന്റോയും വിതരണം നടത്തുകയും ചെയ്തു. സമാന്തരമായി നടന്ന പേരന്റിങ് സെഷന് സുൽഫത്ത് .എം .കെ അത്തോളി , നേതൃത്വം നൽകി.
സമാപന സമ്മേളനം , കവിയും എഴുത്തുകാരനുമായ കേശവൻ കാവുന്തറ, ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ സർഗ്ഗവാസന രൂപപ്പെടുത്തുന്നതിൽ ഇതുപോലെയുള്ള പരിപാടികൾ വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കെ. കെ. ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. നടനും ആർട്ടിസ്റ്റുമായ പ്രദീപ് മുദ്ര, ആർട്ടിസ്റ്റ് ഭാസ്ക്കരൻ സി.എം എന്നിവർ ചിത്രങ്ങൾ വിലയിരുത്തി. പരിപാടിയിൽ സജു മാസ്റ്റർ, (എച്ച് .എം) കാവുന്തറ എയു പി സ്കൂൾ, വി കെ റാഷിദ് മാസ്റ്റർ (പിടിഎ . പ്രസിഡണ്ട് കാവുന്തറ എ. യു. പി സ്കൂൾ) ആബിത കുന്നുമ്മൽ, മലർവാടി കോഡിനേറ്റർ, എന്നിവർ സംസാരിച്ചു.

