മേപ്പയൂർ എളമ്പിലാട് മഹല്ല് സംഗമവും ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനവും
പുതിയ തലമുറക്ക് ആത്മീയവും, ഭൗതികവുമായ വിദ്യാഭ്യാസം നൽകാൻ സമൂഹം തയ്യാറാവണം
മേപ്പയൂർ:മേപ്പയൂർ എളമ്പിലാട് മഹല്ല് സംഗമവും ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനവും എസ്.കെ.എസ്. എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. അതോടൊപ്പം പെൺകുട്ടികളുടെ മത വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് ദാറുൽ ഹുദയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹിമായ കോഴ്സിന്റെ ഉദ്ഘാടനവും തങ്ങൾ നിർവ്വഹിച്ചു. പുതിയ തലമുറക്ക് ആത്മീയവും, ഭൗതികവുമായ വിദ്യാഭ്യാസം നൽകാൻ സമൂഹം തയ്യാറാവണമെന്നും, എങ്കിൽ മാത്രമെ ഇന്നലെ കലുഷിതമായ കാലഘട്ടത്തിൽ പുതിയ തലമുറയെ നമുക്ക് ഗുണകരമായ രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയുകയുള്ളൂവെന്നും തങ്ങൾ ഉദ്ബോധപ്പിച്ചു.
മഹല്ല് ജനറൽ സെക്രട്ടറി കൊടുമ്മയിൽ അസ്സയിനാർ ഹാജി അധ്യക്ഷതവഹിച്ചു. എം.എം അഷറഫ്,എ.വി അബ്ദുള്ള,കെ നിസാർ റഹ്മാനി,വി.പി ജാഫർ മാസ്റ്റർ,എം.കെ അബ്ദുറഹിമാൻ മാസ്റ്റർ,ആലക്കാട്ട് അഹമ്മദ് മുസ് ല്യാർ,ടി.എൻ അഷറഫ്, കെ.കെ സീതി,വള്ളിൽ അബ്ദുൽ വഹാബ് മാസ്റ്റർ,വി.പി കുഞ്ഞബ്ദുള്ള ഹാജി,യു നിസാർ ദാരിമി,കെ.വി അബ്ദു റഹിമാൻ,സി.കെ അബ്ദുറഹിമാൻ, ടി.കെ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

