കരുവണ്ണൂർ അരിപ്പ കുളങ്ങര ഭഗവതി ക്ഷേത്ര തിറമഹോത്സവം; സ്വാഗത സംഘം രൂപീകരിച്ചു
പി.കെ. സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു
കരുവണ്ണൂർ: അരിപ്പ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ തിറമഹോത്സവം മാർച്ച് 14, 15 തിയ്യതികളിൽ നടത്തപ്പെടുന്നു. ഉത്സവാഘോഷത്തിൻ്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ കെ.പി. സ്വാഗതം പറഞ്ഞു. സുബിൻ എ.കെ. അദ്ധ്യക്ഷനായി. യോഗത്തിൽ പ്രകാശൻ എ.വി., രാജൻ ടി.പി., രജി ടി.പി., രനീഷ് ഇ.എം., തന്ത്രി അശോകൻ എ.കെ., രാജു എ.പി., ശ്രീധരൻ പി.കെ. എന്നിവർ സംസാരിച്ചു.
ബിജു എം.പി. (പ്രസിഡൻ്റ്), രനീഷ് ഇ.എം., ബിബിജിത്ത് എ.കെ. (വൈസ് പ്രസിഡൻ്റുമാർ), രാജു എ.പി. (സെക്രട്ടറി), പ്രകാശൻ എ.വി., രാജൻ ടി.പി. (ജോയൻ്റ് സെക്രട്ടറിമാർ), സുബിൻ എ.കെ (ട്രഷറർ), പി.കെ സുരേഷ് (പ്രോഗ്രാം കോഡിനേറ്റർ) എന്നിവർ ഭാരവാഹികളായി ഇരുപത്തിയഞ്ചംഗ എക്സിക്യൂട്ടിവും രൂപീകരിച്ചു.

