രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ ദൗത്യം മറക്കരുത് : ഐ എസ് എം
യുവാക്കളുടെ കർമ്മശേഷി രാജ്യത്തിൻറെ പുരോഗതിക്കും വേണ്ടി ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം
മേപ്പയൂർ: കേരളീയ പൊതുസമൂഹം മുന്നേ തള്ളിക്കളഞ്ഞ വിഭാഗീയതയും മതദ്രവീകരണവും വീണ്ടും അവതരിപ്പിക്കുന്നത് ഭാവി തലമുറയോടുള്ള വെല്ലുവിളിയും നമ്മുടെ പൈതൃകത്തെ തകർക്കാനുള്ള ശ്രമവുമാണെന്ന് രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയണമെന്ന് മേപ്പയ്യൂർ സലഫി കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന ഐ എസ് എം നോർത്ത് ജില്ലാ കൗൺസിൽ മീറ്റ് ആവശ്യപ്പെട്ടു. യുവാക്കളുടെ കർമ്മശേഷി രാജ്യത്തിൻറെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും ലഹരിക്കെതിരെയും മാനുഷിക മൂല്യച്യുതികൾക്കെതിരെയും പ്രതിരോധം തീർക്കുന്ന യുവജന കൂട്ടായ്മകൾ രൂപപ്പെടണമെന്നും മേപ്പയ്യൂർ സലഫി കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന ഐ.എസ്.എം ജില്ലാ സമിതി ആഹ്വാനം ചെയ്തു.
കെ.എൻ.എം ജില്ലാ സെക്രട്ടറി എൻ.കെ.എം സകരിയ്യ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രിസൈഡിങ് ഓഫീസർ സൈദ് മുഹമ്മദ് കുരുവട്ടൂർ ഇലക്ഷൻ നടപടിക്രമങ്ങൾ നിയന്ത്രിച്ചു. ഐ.എസ്.എം സംസ്ഥാന ട്രഷറർ.കെ എം എ അസീസ്, നൗഷാദ് കരുവണ്ണൂർ, ജില്ലാ പ്രസിഡണ്ട് നൗഫൽ ബിനോയ്, ഷമീർ വാകയാട്, എം എസ് എം ജില്ലാ പ്രസിഡണ്ട് ഫാറൂഖ് അഹ്‌മദ്,ഷൗക്കത്ത് വള്ളിയോത്ത്, ഷാനവാസ് പൂനൂർ എന്നിവർ സംസാരിച്ചു. ഇരുപത്തിയഞ്ച് അംഗ പ്രവർത്തകസമിതിയെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ട് നൗഷാദ് കരുവണ്ണൂർ, ജനറൽ സെക്രട്ടറി ഷമീർ വാകയാട്, ട്രഷറർ ഷാനവാസ് പൂനൂർ.ജില്ലാ വൈസ് പ്രസിഡണ്ടുമാരായി സുബൈർ കൊയിലാണ്ടി, ഡോ. സലീൽ അഹമദ് സലീൽ, റഷീദ് തിരുവള്ളൂർ, അൻവർഷാ നൊച്ചാട് എന്നിവരെയും നജീബ് മാസ്റ്റർ ആയഞ്ചേരി, അലി അസ്ഹർ മുളിയങ്ങൽ, റാഷിദ് മണമൽ, നദീം ചേരാപുരം എന്നിവരെ ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

