മന്ദങ്കാവ് എ.എൽ.പി സ്കൂളിൽ ഫസ്റ്റ് എയ്ഡ് & സി.പി.ആർ പരിശീലനം നൽകി
വാർഡ് മെമ്പർ ദിൽഷാ മക്കാട്ട് ഉദ്ഘാടനം ചെയ്തു
മന്ദങ്കാവ്: മന്ദങ്കാവ് എ.എൽ.പി സ്കൂളും സുരക്ഷിത് മാർഗ് കൂട്ടുകാരൻ ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികൾ, രക്ഷിതാക്കൾ, പാലിയേറ്റീവ് പ്രവർത്തകർ , നാട്ടുകാർ എന്നിവർക്ക് ഫസ്റ്റ് എയ്ഡ് & സി.പി.ആർ പരിശീലനം നൽകി. ബേബി മെമ്മോറിയൽ ആശുപത്രിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. എമർജൻസി ഡിപ്പാർട്ട്മെന്റിലെ ഭാവന കൃഷ്ണ പരിശീലനം നൽകി. വാർഡ് മെമ്പർ ദിൽഷാ മക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
പിടിഎ വൈസ് പ്രസിഡന്റ് മഞ്ജു മഹേഷ് അധ്യക്ഷതവഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് സിന്ധു പി എം കെ,ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ബിസിനസ് ഡെവലപ്മെന്റ് കോർഡിനേറ്റർ ജിഷി കെ, സിനാൻ, അഫീഫ, റംഷീന, സുരക്ഷിത് മാർഗ് കോർഡിനേറ്റർ മഞ്ജുഷ പി എസ് എന്നിവർ സംസാരിച്ചു.

