മേപ്പയൂർ സ്വദേശിയായ നൃത്താധ്യാപകൻ കെ.ടി. ശ്രീധരന് ഗിന്നസ് റെക്കോർഡ്
കൊച്ചിയിൽ നടന്ന മെഗാ ഭരതനാട്യത്തിന് നേത്യത്വം നല്കിയിരുന്നു
മേപ്പയൂർ: കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലെയും അറിയപ്പെടുന്ന നൃത്താധ്യാപകൻ കെ.ടി. ശ്രീധരൻ ഗിന്നസ് ബുക്കിൽ ഇടം നേടി. 2024 ഡിസംബർ ഒമ്പതിന് കൊച്ചിയിൽ നടന്ന മെഗാ ഭരതനാട്യത്തിന് നേത്യത്വം നല്കിയ മൃദംഗ വിഷൻ ആർട്ട് മാഗസിനൊപ്പം ചുവടു വച്ച നർത്തകികൾക്ക് പരിശീലനം നല്‌കിയ ഗുരുനാഥൻ എന്ന നിലയിലാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ യുവജനോത്സവത്തിനായി നൃത്തം പരിശീലിപ്പിച്ചു വരുന്ന ഈ കലാകാരൻ ഭരതനാട്യത്തിൽ ബിരുദധാരിയാണ്.
മേപ്പയൂർ നിടുമ്പൊയിൽ പ്രിയദർശിനി കലാവേദി സ്ഥാപക പ്രസിഡൻ്റാണ്. അരിക്കുളം ശ്രീരഞ്ജിനി കലാലയം പ്രിൻസിപ്പാൾ, കൊയിലാണ്ടി ഉജ്ജയിനി കലാക്ഷേത്രം ആന്റ്റ് ഫോക് ലോർ സെൻ്റർ പ്രിൻസിപ്പാൾ, നന്മ മേഖലാ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.പേരാമ്പ്ര സെന്റ്റ് മീരാ സ് പബ്ലിക് സ്‌കൂൾ, കാപ്പാട് ഇലാഹിയ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവടങ്ങളിലെ നൃത്താധ്യാപകനായിരുന്നു. മേപ്പയൂർ നിടുമ്പൊയിൽ സ്വദേശിയാണ്.

