headerlogo
cultural

ചെറുവണ്ണൂർ മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്ര ശിവരാത്രി മഹോത്സവം

ക്ഷേത്ര ചടങ്ങുകൾക്കൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറും

 ചെറുവണ്ണൂർ മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്ര ശിവരാത്രി മഹോത്സവം
avatar image

NDR News

31 Jan 2026 11:32 PM

ചെറുവണ്ണൂർ: മാണിക്കോത്ത് തെരു ശ്രീമഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രവരി 9 മുതൽ 16 വരെ നടത്തും. 9ന് രാവിലെ 6 മണിക്ക് ഗണപതിഹോമം, 7 മണിക്ക് പ്രഭാത ഭക്ഷണം, 10 മണിക്ക് കൊടിയേറ്റം, വൈകുന്നേരം 6 മണിക്ക് ദീപാരാധന, 9 മണിക്ക് വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവാതിര, 10ന് വിളക്ക് എന്നിവ നടക്കും.

     10 മുതൽ 15 വരെ രാവിലെ ഗണപതിഹോമം, പൂജ, പ്രഭാതഭക്ഷണം, വൈകുന്നേരം 6 മണിക്ക് ദീപാരാധന, തായമ്പക, വിളക്ക് എന്നിവയും 10ന് രാത്രി 8 മണിക്ക് വി.കെ. സുരേഷ് ബാബുവിൻ്റെ പ്രഭാഷണം, 11ന് രാത്രി 7.30ന് മാർഗി രഹിത കൃഷ്ണദാസിൻ്റെ തായമ്പക, 12ന് രാത്രി 10 മണിക്ക് മെഗാ ഷോ, 13ന് വൈകുനേരം 5 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര, 10 മണിക്ക് കോഴിക്കോട് സങ്കീർത്തനയുടെ 'ചിറക്' നാടകം, 14 ന് വിളയാറോട്ട് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വൈകുന്നേരം 5 മണി മുതൽ നെയ്ത്തിരി സമർപ്പണം, 6 മണിക്ക് ദീപാരാധന, പയറ്റു വളപ്പിൽ പുരന്ദരദാസിൻ്റെ നേതൃത്ത്വത്തിൽ 30ൽ പരം കലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരിമേളം, 7.30 മുതൽ അരങ്ങോല വരവ് കരിമരുന്ന് പ്രയോഗം, 9 മണി അരി ചൊരിയൽ എന്നിവ നടക്കും.

     15 ന് പകൽ 10 മണിക്ക് തുലാഭാരം, 12 മണിക്ക് അന്നദാനം, 1 മണിക്ക് ഇളനീർ വെപ്പ്,2.30 ന് താലപ്പൊലി എന്നിവയും രാത്രി 8 മണി പ്രാദേശിക കലാകാരന്മാരും കലാകാരികളും ഒരുക്കുന്ന നൃത്തസന്ധ്യ, 11 മണിക്ക് ചുറ്റുവിളക്ക്, 16 ന് രാവിലെ 4 മണിക്ക് ശ്രീ ഭൂതബലി, 10 മണി ഇളനീരാട്ടം എന്നിവ ഉണ്ടാകും.

NDR News
31 Jan 2026 11:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents