എലങ്കമൽ നേതൃത്വ പരിശീലന ക്യാമ്പും സാഹിത്യ രചനാ മത്സര സമ്മാനദാനവും സംഘടിപ്പിച്ചു
ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ ജസീറ മാവോളി ഉദ്ഘാടനം നിർവഹിച്ചു
നടുവണ്ണൂർ : സംഗമം അയൽകൂട്ടായ്മ യുടെ ആഭിമുഖ്യത്തിൽ വിവിധ കൂട്ടായ്മകളിലെ ഭാരവാഹികൾക്കായി നേതൃത്വ പരിശീലന ക്യാമ്പ് ദിശാ സെൻ്റർ എലങ്കമലിൽ സംഘടിപ്പിച്ചു ക്യാമ്പിനോട് അനുബന്ധിച്ച് അയൽകൂട്ടായ്മ സംഘടിപ്പിച്ച സാഹിത്യ രചനാ മത്സരങ്ങളുടെ സമ്മാനദാനവും നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനവും സാഹിത്യ രചനാ മത്സരങ്ങളുടെ സമ്മാനദാനവും നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ ജസീറ മാ വോളി നിർവഹിച്ചു. കഥാ വിഭാഗത്തിൽ മികച്ച കഥയായി ഷംനാ നൗഷാദിന്റെ കൃതിയും, കവിതാ വിഭാഗത്തിൽ ഫൗസിയാ റാഫി മക്കാട്ട്, സാബിറ നാറാണത്ത്, നാജിയ അനസ് എന്നിവരുടെ കവിതകളും തിരഞ്ഞെടുത്തു.
റംല ഷാനവാസ് അയൽ കൂട്ടായ്മയുടെ പ്രവർത്തനങ്ങളും നടത്തിപ്പും വിശദീകരിച്ചു. സംഗമം സാഹിത്യ ക്ലബ്ബ് കൺവീനറായി സാബിറ നൗഫലിനെയും, സ്വയംതൊഴിൽ വിഭാഗം കൺവീനർമാരായി ജാസ്മിൻ അഷ്റഫ്, മുബീന റഈസ് എന്നിവരെയും തെരഞ്ഞെടുത്തു. ഓഫീസ് സെക്രട്ടറിആയിഷ യാസർ സ്വാഗതം പറഞ്ഞ ചടങ്ങിന് നജ്മ ജലീൽ നന്ദി പറഞ്ഞു.

