headerlogo
cultural

അരിക്കുളത്ത് സാംസ്‌കാരിക പ്രതിരോധ ശില്പ്പശാല

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രമണി ഉദ്ഘാടനം നിർവ്വഹിച്ചു

 അരിക്കുളത്ത് സാംസ്‌കാരിക പ്രതിരോധ ശില്പ്പശാല
avatar image

NDR News

09 Feb 2026 10:01 PM

അരിക്കുളം: സാംസ്‌കാരിക പ്രതിരോധ ശില്പ്പശാല സംഘടിപ്പിച്ച് അരിക്കുളത്തെ സാംസ്‌കാരിക പ്രതിരോധ കൂട്ടായ്മ‌. കാരയാട് മാണി മാധവ ചാക്യാർ കലാ പഠനകേന്ദ്രത്തിൽ നടന്ന ശില്പശാല അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രമണി ഉദ്ഘാടനം നിർവ്വഹിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റി അസി. പ്രൊഫസർ റഫീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

    അനിൽ കോളിയോട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.കെ സുബൈർ, സി അരവിന്ദൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. വിനോദ് കുമാർ സ്വാഗതം പറഞ്ഞു.പി.കെ ജലീൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ കമല എന്നിവർ സംബന്ധിച്ചു. തുടർന്ന് ശിവരഞ്ജിനി ശിവറാമും സംഘവും നൃത്തമഞ്ജരിയും അവതരിപ്പിച്ചു.

NDR News
09 Feb 2026 10:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.